അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിച്ചു

അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിച്ചു

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്‍റെ തീയതികള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പ്രഖ്യാപിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ്.

അഞ്ച് സംസ്ഥാനങ്ങളിലുമായി 16.14 കോടി ജനങ്ങളാണ് വിധിയെഴുതുക. 60.2 ലക്ഷം പുതിയ വോട്ടർമാർ ഇത്തവണയുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലുമായി 1.77 ലക്ഷം പോളിംഗ് സ്റ്റേഷനുകൾ സജീകരിക്കും. ഇതിൽ 1.01 ലക്ഷം സ്റ്റേഷനുകളിലും വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തും. എല്ലാ സംസ്ഥാനങ്ങളിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വോട്ട് ചെയ്യുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും അനുപാതം വർദ്ധിച്ചുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു.

1. ഛത്തീസ്ഗഡ് -രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും

ആദ്യഘട്ട വോട്ടെടുപ്പ് -നവംബർ 7

രണ്ടാംഘട്ട വോട്ടെടുപ്പ് -നവംബർ 17

വോട്ടെണ്ണൽ -ഡിസംബർ 3

2. മിസോറാം

വോട്ടെടുപ്പ് -നവംബർ 7

വോട്ടെണ്ണൽ -ഡിസംബർ 3

3. മധ്യപ്രദേശ്

വോട്ടെടുപ്പ് -നവംബർ 17

വോട്ടെണ്ണൽ -ഡിസംബർ 3

4. തെലങ്കാന

വോട്ടെടുപ്പ് -നവംബർ 30

വോട്ടെണ്ണൽ -ഡിസംബർ 3

5. രാജസ്ഥാൻ

വേട്ടെടുപ്പ് -നവംബർ 23

വോട്ടെണ്ണൽ- ഡിസംബർ 3