ഏറെ രാഷ്ട്രീയ, സാമൂഹിക പ്രസക്തിയുള്ളതായിരുന്നു സില്‍വസ്റ്റര്‍ ഡകുണ്യയുടെ അമുല്‍ പരസ്യങ്ങളെന്ന് ഡോ. ശശി തരൂര്‍ എംപി
കൊച്ചി: ഈയിടെ അന്തരിച്ച പരസ്യ രംഗത്തെ അതികായനായിരുന്ന സില്‍വസ്റ്റര്‍ ഡകുണ്യയുടെ അമുല്‍ പരസ്യങ്ങള്‍ ഏറെ രാഷ്ട്രീയ, സാമൂഹിക പ്രസക്തിയുള്ളതായിരുന്നുവെന്ന് ഡോ. ശശി തരൂര്‍ എംപി പറഞ്ഞു. പെപ്പര്‍ ക്രിയേറ്റിവ് അവാര്‍ഡ്സ് ട്രസ്റ്റ് സംഘടിപ്പിച്ച സില്‍വസ്റ്റര്‍ ഡകുണ്യ അനുസ്മരണത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡകുണ്യയ്ക്ക് തന്റെ അച്ഛനുമായുണ്ടായിരുന്ന അടുപ്പമാണ് സഹോദരിമാരായ ശോഭയും സ്മിതയും അമുലിന്റെ മോഡലുകളാകാന്‍ കാരണമായതെന്നും ശശി തരൂര്‍ അനുസ്മരിച്ചു.
അമുല്‍ ബേബി മോഡലായിരുന്ന ശോഭ തരൂരും ഡകുണ്യയെ അനുസ്മരിച്ചു. 712 കുട്ടികളുടെ ചിത്രങ്ങളില്‍ നിന്നാണ് തനിക്ക് അമുല്‍ ബേബിയായി നറുക്ക് വീണതെന്ന് അവര്‍ പറഞ്ഞു. പെപ്പര്‍ ക്രിയേറ്റിവ് അവാര്‍ഡ്സ് ട്രസ്റ്റ് ചെയര്‍മാന്‍ കെ. വേണുഗോപാല്‍, സെക്രട്ടറി ജി. ശ്രീനാഥ്, ട്രഷറര്‍ ആര്‍. മാധവ മേനോന്‍, ട്രസ്റ്റിമാരായ ഡോ. ടി. വിനയ് കുമാര്‍, U S കുട്ടി, ലക്ഷ്മണൻ വർമ്മ, P K നടേഷ്, രാജീവ് മേനോൻ, ചിത്രപേകാശ്, സന്ദീപ് നായർ, അനിൽ ജെയിംസ്, മാധ്യമപ്രവര്‍ത്തകന്‍ പി. കിഷോര്‍, ഏഷ്യാനെറ്റ് ബിസിനസ് ഹെഡ് ബി. ഉണ്ണി, മാതൃഭൂമി മാര്‍ക്കറ്റിങ് എജിഎം വിഷ്ണു നാഗപ്പള്ളി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.