അമ്മയുടെ 29 തു വാർഷിക പൊതുയോഗം 25 നു കൊച്ചിയിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ വെച്ചു നടക്കുകയുണ്ടായി.

അമ്മയുടെ 29 തു വാർഷിക പൊതുയോഗം 25 നു കൊച്ചിയിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ വെച്ചു നടക്കുകയുണ്ടായി.

അമ്മയുടെ ( അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ് ) 29 തു വാർഷിക പൊതുയോഗം 25 നു കൊച്ചിയിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ വെച്ചു നടക്കുകയുണ്ടായി. 11 മണിയോടെ ആരംഭിച്ച യോഗത്തിൽ 290 അംഗങ്ങൾ പങ്കെടുത്തു. സ്ത്രീ വിഭാഗം അംഗങ്ങളാണ് കൂടുതൽ പങ്കെടുത്തത്. 80 ൽ കൂടുതൽ അംഗങ്ങൾ കത്തുവഴി ലീവ് അപേക്ഷ നൽകിയിട്ടുമുണ്ട്. 9 പേരാണ് ഈ ഒരു വർഷത്തിനുള്ളിൽ കാല യവനികക്കുള്ളിൽ മറഞ്ഞുപോയത് .. ഇവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും പ്രേംകുമാർ അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു. പ്രസിഡന്റ് മോഹൻലാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഇടവേള ബാബു വാർഷിക റിപ്പോർട്ടും ട്രഷറർ സിദ്ധിക്ക് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു. അമ്മയുടെ പുതിയ ഡിജിറ്റൽ ഐഡന്റിറ്റി കാർഡ് ശ്രീ മോഹൻലാൽ മമ്മൂട്ടിക്ക് നൽകി തുടക്കം കുറിച്ചു.

മഴവിൽ മനോരമ എന്റർടൈന്മെന്റ് അവാർഡ് – 2023 ആഗസ്റ്റ് 1 മുതൽ 4 വരെ നടത്തുവാനും യോഗം അംഗീകാരം നല്കി. കഴിഞ്ഞ പൊതുയോഗത്തിനു ശേഷം 9 പേർക്കായിരുന്നു അംഗത്വം നൽകിയത്. ഇന്നലെ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി 6 പേരുടെ അംഗത്വത്തിനുള്ള അപേക്ഷകൾ പരിഗണിച്ചു. വിജയൻ കാരന്തുര് , ബിനു പപ്പു , സലിം ഭാവ, സഞ്ജു ശിവറാം , ശ്രീജ രവി,
നിഖിലാ വിമൽ എന്നിവർക്കായിരുന്നു. എന്നാൽ ശ്രീനാഥ്‌ ഭാസിയുടെ അപേക്ഷയിൽ ഇതര സംഘടനയിൽ നിന്നും NOC ലഭിക്കുന്ന മുറയ്ക്ക് അംഗത്വം നൽകുന്ന കാര്യം പരിഗണണക്കെടുക്കുവാനും തീരുമാനിച്ചു.

അടുത്തവർഷം (2024) ജൂൺ 30 നു 30 ത്തെ വാർഷിക പൊതുയോഗം നടത്തുവാനും അന്നേ ദിവസ്സം പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടത്തുവാനും യോഗം തീരുമാനമെടുത്തു.

എന്നാൽ ഏറെ നാളുകൾക്ക് മുൻപുതന്നെ വാർഷിക പൊതുയോഗ തിയ്യതി അറിയിച്ചിട്ടും ഇന്നത്തെ ദിവസ്സം കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭരണസമിതി അംഗത്തിന്റേതടക്കം 5 ൽ പരം ചിത്രങ്ങളുടെ ഷൂട്ടിംഗ് നടത്തിയതിനാൽ അംഗങ്ങൾക്കു യോഗത്തിൽ എത്തിച്ചേരുവാൻ സൗകര്യം ചെയ്തുകൊടുക്കാത്തതിലുള്ള പ്രതിഷേധം അമ്മ പ്രൊഡ്യൂസഴ്സ് അസോസിഷൻ പ്രസിഡന്റ്നെയും ജനറൽ സെക്രട്ടറിയേയും ഫോണിൽ വിളിച്ചു അറിയിക്കുകയും ചെയ്തു.

4.30 നോടെ യോഗനടപടികൾ അവസാനിപ്പിക്കുകയുണ്ടായി.