അല്‍ഫോൺസ് പുത്രന്‍ സിനിമാ ജീവിതം അവസാനിപ്പിക്കുന്നു
‘എനിക്ക് ഓട്ടിസം സ്‌പെക്‌ട്രം ഡിസോഡര്‍, ആര്‍ക്കും ഭാരമാകുന്നില്ല’ എന്ന് പോസ്റ്റ്. തനിക്ക് ഓട്ടിസം സ്‌പെക്‌ട്രം ഡിസോഡര്‍ ആണെന്ന് മനസിലായെന്നും ആര്‍ക്കും ഭാരമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ട് കരിയര്‍ നിര്‍ത്തുന്നു എന്നും സംവിധായകന്‍ അല്‍ഫോൻസ് പുത്രന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് ഞാന്‍ എന്റെ സിനിമ തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നു.
എനിക്ക് ഓട്ടിസം സ്പെക്‌ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആര്‍ക്കും ബാധ്യതയാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വിഡിയോയും പാട്ടുകളും ചെയ്യുന്നത് തുടരും. ചിലപ്പോള്‍ അത് ഒടിടി വരെ ചെയ്യും.
സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാകില്ല, പക്ഷേ എനിക്കു വേറെ മാര്‍ഗമില്ല. എനിക്ക് പാലിക്കാന്‍ കഴിയാത്ത ഒരു വാഗ്ദാനം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
ആരോഗ്യം മോശമാകുമ്പോൾ ഇന്റര്‍വല്‍ പഞ്ചില്‍ വരുന്നതുപോലുള്ള ട്വിസ്റ്റുകള്‍ ജീവിതത്തില്‍ സംഭവിക്കും. അല്‍ഫോന്‍സ് പുത്രന്‍ കുറിച്ചു. പോസ്റ്റ് ചര്‍ച്ചയായതോടെ തന്റെ അക്കൗണ്ട് അല്‍ഫോന്‍സ് നീക്കം ചെയ്തു.