എലിപ്പനി ഭീതിയിൽ ആലപ്പുഴ ; അഞ്ചു ദിവസത്തിനിടെ മൂന്നു മരണം
ആലപ്പുഴ ജില്ലയില്‍ എലിപ്പനി പടരുന്നു.അഞ്ചു ദിവസത്തിനിടെ മൂന്നു പേര്‍ മരിച്ചു.എലിപ്പനി ബാധിച്ചു ചികിത്സതേടുന്നവരുടെ എണ്ണം കൂടിയിട്ടില്ലെങ്കിലും മരണസംഖ്യ ഉയരുന്നത് ആശങ്കയ്ക്കു കാരണമാകുന്നു.
ഇടവിട്ടു പെയ്യുന്ന മഴമൂലം പലസ്ഥലങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നതാണ് എലിപ്പനിക്കു കാരണമാകുന്നത്.
സാധാരണ പനിയാണെന്നു കരുതി പലരും ചികിത്സ വൈകിപ്പിക്കുന്നതും മരണസംഖ്യ കൂടാനിടയാക്കുന്നുണ്ട്.
ഇതേത്തുര്‍ന്ന് ആരോഗ്യവകുപ്പ് ജില്ലയില്‍ ജാഗ്രതാനിര്‍ദേശം നല്‍കി.