‘ബാഡ് ബോയ്’ ശേഷം തെന്നിന്ത്യൻ സിനിമയിലേക്ക് അമ്രിൻ
സംവിധായകൻ രാജ്കുമാർ സന്തോഷിയുടെ ‘ബാഡ് ബോയ്’ മാസങ്ങൾക്ക് മുമ്പ് തിയേറ്ററുകളിൽ റിലീസ് ചെയ്തപ്പോൾ, മികച്ച പ്രകടനം കാഴ്ച വെച്ച് പ്രേക്ഷകശ്രദ്ധ ആർജ്ജിച്ചത് ചിത്രത്തിലെ മുൻനിര നടിയായ അമ്രിൻ ആണ്. അമ്രിന്റെ അഭിനയ മികവിനെയും തിളങ്ങുന്ന സ്ക്രീൻ സാന്നിധ്യത്തെയും എല്ലാവരും അഭിനന്ദിച്ചു. അതോടെ ബോളിവുഡിൽ പുതിയൊരു താരം പിറന്നു.തുടർന്ന് ഈ വർഷത്തെ ‘പ്രധാന വേഷത്തിലെ മികച്ച വനിതാ നടി’യ്ക്കുള്ള മിഡ്-ഡേ ഐക്കണിക് ഷോബിസ് അവാർഡും അടുത്തിടെ അമ്രിനു ലഭിച്ചു. സ്വാഭാവികവും അഭിമാനകരവമായ ഈ അവാർഡ് ലഭിച്ച ശേഷം അമ്രിന്റെ കലാജീവിതത്തിൽ പുതിയൊരു അദ്ധ്യായം കൂടി തുറക്കുകയാണ്.അതും അഭിനയരംഗത്തെത്തി ഏതാനും മാസങ്ങൾക്കുള്ളിൽ.
ബോളിവുഡിൽ മാത്രമല്ല, തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലും തന്റേതായ വ്യക്തിമുദ്ര കാഴ്ച വെയ്ക്കാനുള്ള ഭാഗ്യമാണ് അമ്രിന് കൈവന്നിരിക്കുന്നത്. ബോളിവുഡും തെന്നിന്ത്യൻ സിനിമാലോകവും അമ്രിന്റെ അതിഗംഭീരമായ അഭിനയ പ്രതിഭയെ ശ്രദ്ധിക്കുന്നവെന്നതിന്റെ ഫലമിട്ടാണ് തെന്നിന്ത്യൻ ചലച്ചിത്ര രംഗത്തെ നാല് പ്രശസ്ത പ്രൊഡക്ഷൻ കമ്പനികൾ പുതിയ ചിത്രങ്ങൾക്കായി കരാർ വെച്ചത്. ഗ്രീൻ സ്റ്റുഡിയോ, പ്രിൻസ് പിക്ചേഴ്സ്, എസ്വിസിസി, സരസ്വതി ഫിലിം ഡിവിഷൻ (ടാഗോർ മധു) തുടങ്ങിയ വലിയ ദക്ഷിണേന്ത്യൻ ബാനറുകൾ തങ്ങളുടെ വരാനിരിക്കുന്ന ബിഗ് ബജറ്റ് സിനിമകൾക്കായി അമ്രിനുമായി കരാർ ഒപ്പിടുകയും ചെയ്തു.
വലിയ താരങ്ങളുള്ള വലിയ സിനിമകള്‍ നിര്‍മ്മിക്കുന്നതിൽ പേരു കേട്ട സ്റ്റുഡിയോ ഗ്രീന്‍ നിലവില്‍ ‘സൂര്യ 42’ എന്ന പേരില്‍ ഒരു വലിയ കന്നട ചിത്രം നിര്‍മ്മിക്കുന്നുണ്ട്. അതില്‍ സൂര്യ നായകനാകുന്നു. പ്രിന്‍സ് പിക്ചേഴ്സ് അടുത്തിടെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ‘സര്‍ദാര്‍’ നു ശേഷം അദ്ദേഹത്തിന്റെ ബാനറില്‍ നിര്‍മ്മാതാവ് ലക്ഷ്മണ് ഇപ്പോള്‍ ‘സര്‍ദാര്‍ 2’ സിന്റെ ചിത്രീകരണത്തിന്റെ ഒരുക്കത്തിലാണ്. നിരവധി ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള എസ് വി സി സിയുടെ ബാനറിൽ ബാപിയും പ്രസാദും ഒരുക്കുന്ന ചിത്രങ്ങളിലും ടാഗോര്‍ മധുവിന്റെ സരസ്വതി ഫിലിം ഡിവിഷന്റെ ഒരു സിനിമയിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ അമ്രിന് ഒപ്പിട്ടു.
പേരു കേട്ട ദക്ഷിണേന്ത്യന്‍ ബാനറുകളുടെ പുതിയ ചിത്രങ്ങളിൽ ഭാഗമായതില്‍ അമ്രിന് സന്തുഷ്ടനാണ്. ‘ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഈ വലിയ ബാനറുകള്‍ എന്നെ സമീപിക്കുകയും ഒപ്പിടുകയും ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ട്, അവിടെയുള്ളതിൽ ഏറ്റവും വലിയ ചിത്രങ്ങൾ നിര്‍മ്മിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്.ഭാഷയിലും അഭിനയിക്കാൻ ഞാന്‍ തയ്യാറാണ്. എനിക്ക് ഈ സിനിമകളില്‍ വളരെ പ്രാധാന്യമുള്ള വേഷം വാഗ്ദാനം ചെയ്തതിനാൽ എന്റെ കഴിവുകള്‍ ആത്മാർത്ഥമായി പ്രകടിപ്പിക്കുകയും ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം. ഈ സിനിമകളിലൂടെ മികച്ച അനുഭവമായിരിക്കും ലഭിക്കുക എന്ന് എനിക്ക് ഉറപ്പുണ്ട്. ഈ സിനിമകളില്‍ ചിലത് പാന്‍-ഇന്ത്യ തലത്തില്‍ റിലീസ് ചെയ്യും.’ സന്തോഷത്തോടെ അമ്രിൻ പറഞ്ഞു.
ബോളിവുഡിലെ തന്റെ അടുത്ത പ്രോജക്റ്റിനെക്കുറിച്ച് അമ്രിന് പറഞ്ഞത് ഇപ്രകാരമാണ് ”ഞാന്‍ ഇവിടെ നല്ല രണ്ട് സംവിധായകരുമായും നിര്‍മ്മാതാക്കളുമായും ചര്‍ച്ചയിലാണ്. കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്ന മുറയ്ക്ക്, പ്രൊജക്റ്റുകള്‍ ഉചിതമായ സമയത്ത് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിക്കും. ഇപ്പോള്‍, എച്ചലോണ്‍ പ്രൊഡക്ഷന്‍സിന്റെ വിശാല്‍ റാണയ്ക്കൊപ്പം മാത്രം എനിക്ക് ഒരു ഹിന്ദി പ്രോജക്റ്റ് ഉണ്ട് “. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിര്‍മ്മാതാക്കള്‍ തന്നില്‍ ഇത്രയധികം വിശ്വാസം പ്രകടിപ്പിക്കാന്‍ തുടങ്ങിയതില്‍ താന്‍ നന്ദിയുള്ളവനാണെന്ന് അമ്രിന് പറയുന്നു. ‘എന്റെ ആദ്യ ചിത്രത്തിലെ പ്രകടനത്തെ അഭിനന്ദിക്കുകയും എന്നെ വിശ്വസിക്കുകയും ചെയ്ത എന്റെ എല്ലാ ആരാധകരോടും ഞാന്‍ നന്ദി പറയുന്നു. അവരെ ഒരിക്കലും നിരാശരാക്കില്ലെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു’. അമ്രിൻ പറഞ്ഞു.