അതിഥിയും എവിനയും സുന്ദരികുട്ടികൾ
കേരളത്തിലെ ഏറ്റവും പ്രശസ്തമായ കുട്ടികളുടെ ഫാഷന്‍ റിയാലിറ്റി ഷോ ആയ സുന്ദരികുട്ടി മത്സരത്തില്‍ ഒന്നാമത്തെ വിഭാഗത്തില്‍ അതിഥി പി.എസും (തൃശൂർ) , രണ്ടാമത്തെ വിഭാഗത്തില്‍ എവിന അനിലും (കോട്ടയം) ഒന്നാം സ്ഥാനം നേടി 2023 ലെ സുന്ദരിക്കുട്ടികളായി. നാലായിരത്തിലധികം കുട്ടികളില്‍ നിന്ന് തിരഞ്ഞെടുത്ത മുന്നൂറു കുട്ടിളുടെ ടാലന്റ് റിയാലിറ്റി ഷോയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 60 കുട്ടികളാണ് സുന്ദരിക്കുട്ടി ഗ്രാന്‍ഡ് ഫിനാലെയില്‍ എത്തിയത്. സാന്‍വി സൂരജ്, ഫാത്തിമുത്തല്‍ നേഹ എന്നിവര്‍ ഒന്നാമത്തെ വിഭാഗത്തിലും, കൃഷ്ണപ്രിയ എസ് നായര്‍, ജാന്‍വി ജയകൃഷ്ണന്‍ എന്നിവര്‍ രണ്ടാമത്തെ വിഭാഗത്തിലും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ദക്ഷിണേന്ത്യയിലെ പ്രമുഖ ഫാഷന്‍ ഇവന്റ് കമ്പനിയായ ഇൻസ്പയർ ഈവന്റ്‌സ് സംഘടിപ്പിച്ച സുന്ദരിക്കുട്ടി മത്സരത്തില്‍ ചലച്ചിത്ര സംവിധായകന്‍ സലാം ബാപ്പു, രാജ്യാന്തര ഫാഷന്‍ ഡിസൈനര്‍ നവീന്‍ കുമാര്‍, ചലച്ചിത്ര താരം സിനി വര്‍ഗീസ്, രാജ്യാന്തര ഫാഷന്‍ കൊറിയോഗ്രാഫര്‍ സമീര്‍ഖാന്‍, മിസ്സിസ് കേരള ടൈറ്റില്‍ വിന്നര്‍ സരിത രവീന്ദ്രനാഥ്, കന്നഡ ചലച്ചിത്ര താരം രുചിക സുരേഷ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. ഫാഷന്‍ ഗുരുവായ ഡാലു കൃഷ്ണദാസ് ആയിരുന്നു ഷോ കൊറിയോഗ്രാഫര്‍. രേഷ്മാ കണ്ടോത്ത്, ജിജി സുരേഷ്ബാബു എന്നിവരാണ് വസ്ത്രാലങ്കാരം. ഡാന്‍സ് കൊറിയോഗ്രാഫര്‍ ഹര്‍ഷദ്, ഡ്രംസ് വിദഗ്ദന്‍ ജിനോ ജോസ്, എന്നിവരും ഷോയുടെ ഭാഗമായി. സുരേഷ്ബാബു പട്ടാമ്പി ആയിരുന്നു ഷോ ഡയരക്ടര്‍.
മാളികപ്പുറം സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, ചലച്ചിത്ര താരം ആല്‍ഫി, സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍, അവതാരകനും നടനുമായ ഡെയിന്‍ ഡേവിസ്, ഋഷി കുമാര്‍,രുദ്ര,ഹരിശങ്കര്‍ രാജേന്ദ്രന്‍,അമിത് ചക്കാലക്കല്‍, സിറാജുദ്ദീന്‍, പ്രഭാശങ്കര്‍, നിഷ സാരംഗ്,യാമി സോണ, നടന്‍ ആദര്‍ശ രാജ്, മിഥുന്‍ വേണുഗോപാല്‍, ചലച്ചിത്ര നടി ജംഷീന ജമാല്‍, ചലച്ചിത്ര സംവിധായകന്‍ വിജീഷ് മണി, ചലച്ചിത്ര സംവിധായകന്‍ പോളി വടക്കന്‍, അനുരാജ് മഹേശ്വര്‍, ചലച്ചിത്ര നടന്‍ ദീപക്, ചലച്ചിത്ര സംവിധായകന്‍ ബിനു രാജ് , പറക്കാട്ട് ജ്വല്ലറി എം ഡി പ്രീതി, ഐശ്വര്യ അഡ്വർട്ടൈസിംഗ് എം ഡി ദീപ്തി, എലക്ട്രോ ഗ്രീന്‍ മോട്ടോര്‍സ് എം ഡി അന്‍വര്‍ എന്നിവർ ഷോയില്‍ പങ്കെടുത്തു.