നടൻ കുണ്ടറ ജോണി അന്തരിച്ചു.

നടൻ കുണ്ടറ ജോണി അന്തരിച്ചു.

 

71 വയസ്സായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്നാണ് മരണം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1979-ൽ പുറത്തിറങ്ങിയ നിത്യവസന്തം എന്ന മലയാള സിനിമയിലൂടെ 23-ആം വയസ്സിൽ 55 വയസ്സുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം അരങ്ങേറ്റം കുറിച്ചു. ഉണ്ണി മുകുന്ദൻ നായകനായ ‘മേപ്പടിയാൻ’ ആണ് അവസാന ചിത്രം.

ഓഗസ്റ്റ് 15, ഹലോ, അവൻ ചാണ്ടിയുടെ മകൻ, ഭാർവചരിതം മൂന്നാം ഖണ്ഡം, ബൽറാം v/s താരാദാസ്, ഭരത്ചന്ദ്രൻ ഐപിഎസ്, ദാദാസാഹിബ്, ക്രൈംഫൈൽ, തച്ചിലേടത്ത് ചുണ്ടൻ, സമാന്തരം, വർണപ്പകിട്ട്, ആറാം തമ്പുരാൻ, സ്ഫടികം, സാഗരം സാക്ഷി, ആനവാൽ മോതിരം, കിരീടം ചെങ്കോൽ, നാടോടിക്കാറ്റ് തുടങ്ങി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.