ലൈംഗിക പീഡനക്കേസില്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി ജി മനുവിനെതിരെ നടപടി
ഇന്നലെയാണ് യുവതിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുത്തത്. നിയമസഹായം വാഗ്ദാനം ചെയ്ത് ഓഫീസിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
ബലാത്സംഗം, ഐ ടി ആക്‌ട് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിരുന്നു. 25 കാരിയുടെ പരാതിയിലാണ് മനുവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയെ നിയമസഹായം വാഗ്ദാനം ചെയ്ത് ഓഫീസിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ബലാത്സംഗക്കുറ്റത്തോടൊപ്പം ഐ ടി ആക്ടും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
ഇന്നലെ പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ചോറ്റാനിക്കര പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.