യുവാവിനെ ആക്രമിച്ച് പരിക്കൽപ്പിച്ച കേസിലെ പ്രതി റിമാന്റിൽ

വലപ്പാട് : 01.06.2025 തീയ്യതി രാത്രി 08.30 മണിയോടെ മുറ്റിച്ചൂർ പാലത്തിന് സമീപത്തുള്ള യാർഡിന് സമീപത്ത് വെച്ച് നാട്ടിക ചേർക്കര സ്വദേശി പീഴി വീട്ടിൽ ദേശം ബിബാഷ് (29) എന്നയാൾ ഇയാളുടെ ജേഷ്ഠൻമാരോടൊപ്പം നടക്കുന്നതിലുള്ള വൈരാഗ്യത്താൽ 2 പേർ ചേർന്ന് ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിന് ബിബാഷിന്റെ പരാതിയിൽ വലപ്പാട് പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിലെ പ്രതി നാട്ടിക ചേർക്കര സ്വദേശി കുറുപ്പത്ത് വീട്ടിൽ ഹരിനന്ദൻ( 23) എന്നയാളെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ ഹരിനന്ദനെ റിമാന്റ് ചെയ്തു. ഹരിനന്ദന് 2025 ൽ വലപ്പാട് പോലീസ് സ്റ്റേഷനിൽ വധശ്രമക്കേസുണ്ട്. വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ.രമേഷ്, സബ് ഇൻസ്പെക്ടർ എബിൻ, എ എസ് ഐ ചഞ്ചൽ, സി പി ഒ സുനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.