ആലപ്പുഴയിലെ വാഹന ഷോറൂമിൽ അപകടം; ജീവനക്കാരൻ മരിച്ചു
ആലപ്പുഴയിൽ വാഹന ഷോറൂമിലെ സര്‍വീസ് സെന്‍ററിലുണ്ടായ അപകടത്തില്‍ ജീവനക്കാരൻ മരിച്ചു.
വാഹനം കഴുകുന്നതിനിടെയാണ് അപകടമുണ്ടായത്. തലവടി സ്വദേശി യദു ആണ് മരിച്ചത്.
സര്‍വീസ് കഴിഞ്ഞശേഷം വാഹനം എടുക്കുമ്പോള്‍ വണ്ടി ഗിയറില്‍ ആണെന്നറിയാതെ ജീവനക്കാരന്‍ സ്റ്റാര്‍ട്ട് ചെയ്യുകയായിരുന്നു.
ഇതോടെ മുന്നോട്ടു നീങ്ങിയ വാഹനം തൊട്ടുമുന്നിലുണ്ടായിരുന്ന തൊഴിലാളികളെ ഇടിക്കുകയായിരുന്നു.
രണ്ടു പേര്‍ പെട്ടെന്ന് മാറിയതിനാല്‍ രക്ഷപ്പെട്ടു. യദു വാഹനത്തിന്‍റെ അടിയില്‍പെടുകയായിരുന്നു.