ആരാണ് പൊലീസിനെ നിയന്ത്രിക്കുന്നത്
മൈക്ക് കസ്റ്റഡിയിലെടുക്കുക, മൈക്ക് ചെക്ക് ചെയ്യാൻ ഡി ജി പി അടക്കമുള്ള ഉന്നത ഉദ്യോഗസ്‌ഥരെ ചുമത്തപ്പെടുത്തുക, ഗ്രൗണ്ടിൽ പിള്ളേര് കളിക്കുന്ന പന്ത് എടുത്തുകൊണ്ടു പോവുക, 50 വയസുകാരിയെ കിട്ടാത്തതിന് 84 വയസുകാരിയെ പിടിച്ചോണ്ട് പോവുക, ….
ഇങ്ങനെ ഓരോ ദിവസവും ചിരിക്കാനുള്ള വക ഉണ്ടാക്കി തരികയാണ് കെ- പൊലീസ്. കെ-പൊലീസ് എന്നൊക്കെ ഇപ്പോൾ ട്രോളര്മാര് വിളിക്കുമെങ്കിലും ഒരു കാലത്ത് രാജ്യത്തെ തന്നെ ഏറ്റവും മികച്ച അന്വേഷണ ഏജന്സിയായിരുന്നു കേരള പോലീസ്. എന്നാൽ ഇന്നോ പൊതു സമൂഹത്തിൽ പരിഹാസ്യരായി നിൽക്കുന്നു.