ആധാർ പുതുക്കാനുള്ള സമയപരിധി ഡിസംബർ 14 വരെ നീട്ടി

ആധാർ പുതുക്കാനുള്ള സമയപരിധി ഡിസംബർ 14 വരെ നീട്ടി

ആധാർ വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. സെപ്റ്റംബർ 14 വരെയായിരുന്നു മുൻപ് ആധാർ പുതുക്കാൻ അവസരമുണ്ടായിരുന്നത്. സമയപരിധി ഇപ്പോൾ മൂന്ന് മാസത്തേക്ക് നീട്ടിയിരിക്കുകയാണ് യുഐഡിഎഐ, ഉപയോക്താക്കൾക്ക് ആധാർ പുതക്കാനുള്ള അവസരം 2023 ഡിസംബർ 14 വരെ ലഭിക്കും.

ആധാർ ഓൺലൈൻ ആയി പുതുക്കുന്നവർക്ക് മാത്രമേ സൗജന്യ സേവനം ലഭ്യമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഓഫ്‌ലൈൻ കേന്ദ്രങ്ങളിൽ ഉപഭോക്താക്കൾ ഫീസ് അടയ്ക്കണം.

10 വർഷം മുൻപ് എടുത്ത എല്ലാ ആധാറുകളും പുതുക്കണമെന്ന് യുഐഡിഎഐ ആവശ്യപ്പെടുന്നത്. മൈ ആധാർ പോർട്ടൽ വഴിയാണ് ആധാർ ഓൺലൈനായി പുതുക്കേണ്ടത്. പേര്, വിലാസം തുടങ്ങിയവയിൽ മാറ്റമുണ്ടെങ്കിൽ ഉപയോക്താക്കൾ തീർച്ചയായും അപ്ഡേറ്റ് ചെയ്യേണ്ടതാണ്.