കൊച്ചിയില്‍ നിന്ന് രണ്ടുവർഷം മുമ്പ് കാണാതായ യുവാവിനെ ഗോവയില്‍ വച്ച് കൊലപ്പെടുത്തി; മൂന്ന് പേർ അറസ്റ്റില്‍.
കൊച്ചിയില്‍ നിന്ന് 2021ല്‍ കാണാതായ യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. തേവര സ്വദേശിയായ ജെഫ് ജോണ്‍ (27) ആണ് കൊല്ലപ്പെട്ടത്.
ഗോവയില്‍ വെച്ചാണ് കൊല നടത്തിയതെന്നും കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.
ലഹരി, സാമ്പത്തിക തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
കോട്ടയം വെള്ളൂര്‍ സ്വദേശിയായ അനില്‍ ചാക്കോ, സ്‌റ്റെഫിന്‍, വയനാട് സ്വദേശി വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.
2021ലാണ് തേവര സ്വദേശിയായ ജെഫ് ജോണ്‍ ലൂയിസിനെ കാണാതായത്. തുടര്‍ന്ന് മാതാവ് മകനെ കാണാനില്ലെന്ന് കൊച്ചി നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ജെഫ് ജോണ്‍ ലൂയിസിനെ കണ്ടെത്താനായില്ല.
അനില്‍ ചാക്കോയും സ്‌റ്റെഫിനും നിരവധി കേസുകളിൽ പ്രതികളാണ്. ഇരുവരും ചേര്‍ന്ന് ഗോവയില്‍ വച്ച് യുവാവിനെ കൊലപ്പെടുത്തിയതായി മറ്റൊരു കേസ് അന്വേഷണത്തിനിടെ പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് ഗോവാ പൊലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജെഫ് ജോണിനെ കൊലപ്പെടുത്തിയതായി സ്ഥിരീകരിക്കുകയായിരുന്നു.
ജോണിന്റെ മൃതദേഹം അവിടെ തന്നെ സംസ്‌കരിച്ചതായും പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു.