വൈദ്യുതി പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായി.

വൈദ്യുതി പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായി.

നിലവിലുള്ള വൈദ്യുതി കരാറുകളുടെ കാലാവധി 2023 ഡിസംബര്‍ 31 വരെ നീട്ടിയതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായി.

ഇതോടെ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തില്ലെന്ന് ഉറപ്പായി. വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ഇന്നലെ അര്‍ധരാത്രി ഇതുസംബന്ധിച്ച ഉത്തരവിറക്കുകയായിരുന്നു.

2024 ജനുവരി 1 മുതല്‍ പുതിയ കരാറിലൂടെ വൈദ്യുതി ലഭ്യമാകുമെന്ന് കെ എസ്‌ ഇ ബി അറിയിച്ചു. ലോഡ് ഷെഡ്ഡിങ്ങും വൈദ്യുതി നിയന്ത്രണങ്ങളും ഒഴിവാക്കാനാണ് കമ്മിഷന്റെ നടപടി.