ഗാസയിൽ ആശുപത്രിയിൽ ബോംബിട്ടു.
500 ഓളം പേർ മരിച്ചതായാണ് റിപ്പോർട്ട്.ഇസ്രായേൽ വ്യോമാക്രമണം നടത്തുകയായിരുന്നെന്ന് ഹമാസ് വൃത്തങ്ങൾ.
അതേ സമയം ഇത് ഇസ്രായേൽ നിഷേധിച്ചിട്ടുണ്ട്.ആയിരക്കണക്കിനാളുകൾ ആശുപത്രിയി ലുണ്ടായിരുന്നു.
തെക്കൻ ഗാസയിലെ പാർപ്പിട സമുച്ചയങ്ങൾക്കുനേരെയുണ്ടായ വ്യോമാക്രമണങ്ങളിൽ ഹമാസ് കമാൻഡർ അയ്മൻ നൗഫൽ അടക്കം 80 പേരും കൊല്ലപ്പെട്ടു.
ദൈറുൽ ബലായിലെ അൽ മഗാസി അഭയാർ ഥി ക്യാംപിൽ 7 പേർ കൊല്ല പ്പെട്ടു.
ഇതോടെ ഈ മാസം 7നുശേഷം ഇസ്രയേൽ ആക്രമണങ്ങളിൽ 3500 പലസ്തീൻകാർ കൊല്ലപ്പെട്ടതായും 12,500 പേർക്കു പരുക്കേറ്റതായും പലസ്തീൻ ആരോഗ്യമ ന്ത്രാലയം അറിയിച്ചു.
യുദ്ധം അടുത്ത ഘട്ടത്തിലേ നീങ്ങുകയാണെന്നും അതു കരയുദ്ധമായിരിക്കില്ലെ ന്നും ഇസ്രയേൽ സൈനിക വക്താവ് പറഞ്ഞു.