പ്രമുഖ വിദ്യാഭ്യാസ ഓൺലൈൻ ആപ്പ് ആയ എൻട്രി ആപ്പിനെതിരെ സാമ്പത്തിക ക്രമക്കേടിന് ക്രിമിനൽ കേസ് ഫയൽ ചെയ്തു

പ്രമുഖ വിദ്യാഭ്യാസ ഓൺലൈൻ ആപ്പ് ആയ എൻട്രി(Entri App) നെതിരെ, കേരളത്തിലെ പ്രമുഖ ഐ എ സ് കോച്ചിങ് സ്ഥാപനമായ തക്ഷശില ഐ എ സ് അക്കാദമി സാമ്പത്തിക ക്രമക്കേടിന് ക്രിമിനൽ കേസ് ഫയൽ ചെയ്തു.
2022ൽ എൻട്രി ആപ്പ് ഐ എ സ് കോച്ചിങ് ആരംഭിച്ചപ്പോൾ മുതൽ അവരുടെ കണ്ടൻ്റ് പാർട്ട്നർ ആയിരുന്നു തക്ഷശില ഐ എ സ് അക്കാദമി. തക്ഷശിലയിലെ അധ്യാപകർ ആണ് എൻട്രിക്കുവേണ്ടി ക്ലാസ് എടുത്തിരുന്നത്. ആ അധ്യാപകർക്ക് ക്ലാസുകൾ എടുത്തതിൻ്റെ ശമ്പളവും ലാഭ വിഹിതവും ആണ് പലകാരണങ്ങൾ പറഞ്ഞ് തടഞ്ഞു വെച്ചിരുന്നത്.
80 ലക്ഷം രൂപയുടെ ക്രമക്കേടാണ് നടന്നിട്ടുള്ളത്. വൈക്കം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫ് ഐ ആർ ൻ്റെ കോപ്പി ചാനൽ91ന്യൂസിന് ലഭിച്ചു. എൻട്രി ആപ്പിൻ്റെ സ്ഥാപകനായ മുഹമ്മദ് ഹിസാം അടക്കം പ്രതികൾ അറസ്റ്റ് ഭയന്ന് വിദേശത്തേക്ക് കടന്നുകളയുകയും മുൻകൂർ ജാമ്യാപേക്ഷ നൽകുകയും ചെയ്തു.
ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കേസ് 100 ശതമാനം സത്യസന്ധമാണെന്നും തക്ഷശിലയ്ക്കനുകൂലമായ കോടതി വിധി ലഭിക്കുമെന്നും വൈക്കം ഇൻസ്പെക്ടർ സുകേഷും , പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥൻ ആയ SI ജയകൃഷ്ണനും അറിയിച്ചു.
മേൽപറഞ്ഞ തുകയ്ക്കു പുറമേ ഇൻകംടാക്സ്, ജി.എസ്.ടി തട്ടിപ്പുകളും നടന്നിട്ടുണ്ട്. ഇ ഡി അടക്കം കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട് . പണം പൂഴ്ത്തിവെയ്പ്, വിദേശ യാത്രകൾ , വിദേശ നിക്ഷേപങ്ങൾ, തീവ്രവാദ ബന്ധങ്ങൾ എന്നിവയടക്കം അന്വേഷണ പരിധിയിൽ പെടുന്നു.