മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുമ്പോള്‍ മൈക്കിന്റെ ശബ്ദം തടസ്സപ്പെട്ടതിന് കേസ്

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുമ്പോള്‍ മൈക്കിന്റെ ശബ്ദം തടസ്സപ്പെട്ടതിന് കേസ്

കെ പി സി സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുമ്പോള്‍ മൈക്കിന്റെ ശബ്ദം തടസ്സപ്പെട്ടതിന് കേസ്. കന്റോമെന്‍റ് പോലീസാണ് സ്വമേധയാ കേസെടുത്തത്. കേരളാ പോലീസ് ആക്‌ട് പ്രകാരമാണ് കേസ്. 118 E KPA ആക്‌ട് പ്രകാരം ആണ് കേസെടുത്തിരിക്കുന്നത്.

അയ്യൻകാളി ഹാളില്‍ കഴിഞ്ഞ ദിവസമായിരുന്നു കെ പി സി സി സംഘടിപ്പിച്ച അനുസ്മരണ പരിപാടി നടന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗതിനിടെ മൈക്കിന് ഇടക്ക് സാങ്കേതിക തകരാര്‍ ഉണ്ടായിരുന്നു. ഇതില്‍ ആരെയും പ്രതി ചേർത്തിട്ടില്ല,

ഇതുമായി ബന്ധപ്പെട്ട് മൈക്കും കേബിളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് പരിശോധിക്കും.