ആധുനിക സാങ്കേതിക മികവോടെ പുതിയൊരു ഒടിടി ഫ്ലാറ്റ് ഫോംസെൽഫി ക്ലബ് “.

ആധുനിക സാങ്കേതിക മികവോടെ പുതിയൊരു ഒടിടി ഫ്ലാറ്റ് ഫോംസെൽഫി ക്ലബ് “.

കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് പ്രേക്ഷകരിലേക്ക് ആധുനിക സാങ്കേതിക മികവോടെ സിനിമകളും മറ്റും എത്തിക്കാൻ പുതിയൊരു ഒടിടി ഫ്ലാറ്റ് ഫോം ഒരുങ്ങുന്നു. “സെൽഫി ക്ലബ് “.

“സെൽഫി ക്ലബ് ” ഒടിടി ഫ്ലാറ്റ് ഫോമിന്റെ പ്രമോഷൻ ഷൂട്ട് ഇടപ്പള്ളിയിലുള്ള ത്രീ ഡോട്സ് സ്റ്റുഡിയോയിൽ വച്ച് ചിത്രീകരണം പൂർത്തിയായി. സെൽഫി ക്ലബ് “ഒ.ടി.ടി പ്ലാറ്റ്ഫോമിന്റെ  ബ്രാൻഡ് അംബാസിഡർ നടൻ അനൂപ് മേനോൻ ആണ്. അശോക് ബാബയാണ് ഈ പ്രമോഷൻ ഷൂട്ടിന്റെ സംവിധായകൻ.

പ്രൊഡ്യൂസർ-ലയ ദീലിപ് കെ പി, കല്പന കെ പി. ത്രീ ഡോട്സ് സ്റ്റുഡിയോയിൽ വച്ച്  ചിത്രീകരിച്ച പ്രമോ ഷൂട്ടിൽ അനൂപ് മേനോനോടെപ്പം  പാഷാണം ഷാജി, പാഷാണം ഷാജിയുടെ ഭാര്യ രശ്മി , വിനോദ് കോവൂർ, സരിത ഭാസ്‌ക്കർ,ആദിത്യ സോണി,വിപിൻ ബെന്നി,അതിഥി, അഞ്ജലി,മാധവ് ശങ്കർ,നവമി തോമസ് തുടങ്ങിയവർ പങ്കെടുത്തു.

ഛായാഗ്രഹണം-പ്രമോദ് കെ പിള്ള, എഡിറ്റിംഗ്-അഖിൽ ഏലിയാസ്, പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര, കോസ്റ്റ്യൂമർ-നിസാർ റഹ്മത്ത് , ചമയം-റഹീ കൊടുങ്ങല്ലൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനുറാം, അസോസിയേറ്റ് ഡയറക്ടേഴ്സ്- പൂർണിമ,നേഹ ഖയാൽ, സ്റ്റിൽസ്-അനിൽ പേരാമ്പ്ര,വിഎഫ്‌എക്‌സ്-ശബരി സുബ്രഹ്മണ്യൻ.