ആധുനിക സാങ്കേതിക മികവോടെ പുതിയൊരു ഒടിടി ഫ്ലാറ്റ് ഫോംസെൽഫി ക്ലബ് “.
കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് പ്രേക്ഷകരിലേക്ക് ആധുനിക സാങ്കേതിക മികവോടെ സിനിമകളും മറ്റും എത്തിക്കാൻ പുതിയൊരു ഒടിടി ഫ്ലാറ്റ് ഫോം ഒരുങ്ങുന്നു. “സെൽഫി ക്ലബ് “.
“സെൽഫി ക്ലബ് ” ഒടിടി ഫ്ലാറ്റ് ഫോമിന്റെ പ്രമോഷൻ ഷൂട്ട് ഇടപ്പള്ളിയിലുള്ള ത്രീ ഡോട്സ് സ്റ്റുഡിയോയിൽ വച്ച് ചിത്രീകരണം പൂർത്തിയായി. സെൽഫി ക്ലബ് “ഒ.ടി.ടി പ്ലാറ്റ്ഫോമിന്റെ ബ്രാൻഡ് അംബാസിഡർ നടൻ അനൂപ് മേനോൻ ആണ്. അശോക് ബാബയാണ് ഈ പ്രമോഷൻ ഷൂട്ടിന്റെ സംവിധായകൻ.
പ്രൊഡ്യൂസർ-ലയ ദീലിപ് കെ പി, കല്പന കെ പി. ത്രീ ഡോട്സ് സ്റ്റുഡിയോയിൽ വച്ച് ചിത്രീകരിച്ച പ്രമോ ഷൂട്ടിൽ അനൂപ് മേനോനോടെപ്പം പാഷാണം ഷാജി, പാഷാണം ഷാജിയുടെ ഭാര്യ രശ്മി , വിനോദ് കോവൂർ, സരിത ഭാസ്ക്കർ,ആദിത്യ സോണി,വിപിൻ ബെന്നി,അതിഥി, അഞ്ജലി,മാധവ് ശങ്കർ,നവമി തോമസ് തുടങ്ങിയവർ പങ്കെടുത്തു.
ഛായാഗ്രഹണം-പ്രമോദ് കെ പിള്ള, എഡിറ്റിംഗ്-അഖിൽ ഏലിയാസ്, പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര, കോസ്റ്റ്യൂമർ-നിസാർ റഹ്മത്ത് , ചമയം-റഹീ കൊടുങ്ങല്ലൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനുറാം, അസോസിയേറ്റ് ഡയറക്ടേഴ്സ്- പൂർണിമ,നേഹ ഖയാൽ, സ്റ്റിൽസ്-അനിൽ പേരാമ്പ്ര,വിഎഫ്എക്സ്-ശബരി സുബ്രഹ്മണ്യൻ.