ആഴക്കടലിൽ നർകോട്ടിക്സ് കണ്ട്രോൾ ബ്യൂറോയുടെ വൻ ലഹരിവേട്ട; കോടികള്‍ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടികൂടിയത്.
-
പിടികൂടിയത് നേവിയുടെ സഹായത്തോടെ.
-
പിടികൂടിയത് 15000 കോടിയുടെ ലഹരി മരുന്ന്.
-
3200 കിലോ മെത്താഫെറ്റാമിൻ, 500 കിലോ ഹെറോയിൻ, 529 കിലോ ഹാഷിഷ് ഓയിൽ എന്നിവയാണ് പിടികൂടിയത്.
-
രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരി വേട്ടയാണിത്.
-
സംഭവത്തിൽ ഒരു പാകിസ്ഥാൻ സ്വദേശിയും ഇറാൻ സ്വദേശിയും പിടിയിലായിട്ടുണ്ട്.
-
അഫ്ഗാനിസ്ഥാനിൽ നിന്നാണ് ലഹരി മരുന്ന് എത്തിച്ചത്. ഇന്ത്യൻ ഏജൻസിയുടെ കപ്പലിലാണ് ലഹരി മരുന്ന് കടത്തിയത്.
-
എൻ സി ബിയും നേവിയും നടത്തിയ സംയുക്ത പരിശോധനയിലാണ് ഇത്രയും ലഹരി മരുന്ന് പിടിച്ചെടുത്തത്.
-
ഓപ്പറേഷൻ സമുദ്ര ഗുപ്തയുടെ ഭാഗമായാണ് പരിശോധന നടത്തിയത്.