തലയാഴം ആരാധനാലയം ആശുപത്രിയുടെയും നാഡി രക്തദാന ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ 77 സ്വാതന്ത്ര്യ ദിനാഘോഷവും
രക്തദാനത്തിന്റെ മാഹാത്മ്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ബോധവൽക്കരണ ക്ലാസും നടത്തുകയുണ്ടായിസ്വാതന്ത്ര്യദിനാഘോഷത്തിന് ആരാധനാലയം ആശുപത്രി മാനേജിംഗ് ഡയറക്ടർ മിനി സുധാകരൻ ദേശീയ പതാക ഉയർത്തുകയും ആരാധ്യനായ ഡോക്ടർ സുധാകരൻരക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എല്ലാവരുടെയും രക്തം ഒന്നാണെന്നും അത് മറ്റുള്ളവരിലേക്ക് എത്തിപ്പെട്ട ഒരു ജീവനെങ്കിലും നിലനിർത്തിക്കാൻ എല്ലാവരും പരിശ്രമിക്കണമെന്ന് വ്യത്യസ്തമായ സ്വാതന്ത്ര്യദിന പ്രതിജ്ഞയും ചൊല്ലി കൊടുക്കുകയും ചെയ്തു .
തുടർന്ന് വിജയകുമാർ സ്വാഗതവുംരക്തദാനത്തിന്റെ ജില്ലാ കോഡിനേറ്ററും 137 തവണ രക്തം കൊടുത്തു കോട്ടയത്തിന്റെ അഭിമാനമായി മാറിക്കൊണ്ടിരിക്കുന്ന വർഗീസ് രക്തദാനത്തെ കുറിച്ച് ക്ലാസുകൾ നയിക്കുകയുണ്ടായി യോഗത്തിൽ ആശംസകൾ അർപ്പിച്ചു..
നാഡി രക്തദാന ഗ്രൂപ്പിന്റെ മുന്നണി പോരാളികളായ കോരസർ , പ്രശോഭനൻ, ജയൻ , മോഹനൻ എന്നിവരും My Blood വെച്ചൂരിന്റെ മുന്നണി പോരാളികളായ മനു ഭാസ്കർ,അഭിലാഷ് മഞ്ചേഷ് കുമാർ ,സുരേഷ് തേവേരി, എന്നിവരും PBDA കോഡിനേറ്റർ ഷിഹാബ് കെ സൈനവും പങ്കെടുക്കുകയുണ്ടായി .