ഫോർകെ പ്ലസ് മൂവീസ് ഒടിടി സ്ട്രീമിങ്ങിന് തുടക്കമായി

ഫോർകെ പ്ലസ് മൂവീസ് ഒടിടി സ്ട്രീമിങ്ങിന് തുടക്കമായി

ഇന്ത്യയിലെ ആദ്യ മൾട്ടി യൂട്ടിലിറ്റി ഒടിടി പ്ലാറ്റ്‌ഫോം

കൊച്ചി: ഒടിടി സ്ട്രീമിങ് രംഗത്ത് വിപ്ലവകരമായ ചുവടുവയ്പ്പുമായി ഫോർകെ പ്ലസ് മൂവീസ് മലയാളികൾക്കായി സമർപ്പിച്ചു. മലയാളത്തിലെ നവാഗത സംവിധായകനായ സൂരജ് സൂര്യയുടേതാണ് ഫോർകെ പ്ലസ് മൂവീസ് എന്ന ആശയം. അദ്ദേഹം തന്റെ ഫേസ്ബുക് പേജിലൂടെ ഔദ്യോഗികമായി ഫോർകെ പ്ലസ് മൂവീസ് അവതരിപ്പിച്ചു. ഇന്ത്യയിലെ തന്നെ ആദ്യത്തെ മൾട്ടി യുട്ടിലിറ്റി ഒടിടി പ്ലാറ്റ് ഫോമാണ് ഫോർകെ പ്ലസ് മൂവീസ്. സൂരജ് സൂര്യ സംവിധാനം ചെയ്ത് മുഖ്യവേഷത്തിൽ എത്തുന്ന പാനിക് ഭവാനി ആണ് ഫോർകെ പ്ലസ് മൂവീസ് റിലീസ് ചെയ്ത ആദ്യ ചലച്ചിത്രം. ഭവാനി എന്ന 10 വയസ്സുകാരിയുടെ നൊമ്പരത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന പാനിക് ഭവാനിയിൽ സൂരജ് സൂര്യ മുഖ്യവേഷം ചെയ്യുന്നു.

ഒടിടി സ്ട്രീമിങ് രംഗത്ത് പുതിയ സംരംഭമായ ഫോർകെ പ്ലസ് മൂവീസ് സംവിധായകൻ, സൂരജ് സൂര്യ ഫേസ്ബുക്കിലൂടെ ലോഞ്ച് ചെയ്യുന്നു

ചിത്രീകരണവും പോസ്റ്റുപ്രോഡക്ഷനും പൂർത്തിയായിട്ടും പ്രേക്ഷകരിലേക്ക് എത്താൻ വെല്ലുവിളികൾ നേരിടുന്ന കലാമൂല്യമുള്ള ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ഒടിടി പ്ലാറ്റഫോമിന്റെ ലക്ഷ്യമെന്ന് സൂരജ് സൂര്യ പറഞ്ഞു.സ്ക്രീനിംഗിൽ തിരഞ്ഞെടുക്കുന്ന കലാസൃഷ്ടികൾ സൗജന്യമായി ഫോർകെ പ്ലസ് മൂവീസ് റിലീസ് ചെയ്യാം. ടിക്കറ്റ് വാല്യൂന്റെ നല്ലൊരു ശതമാനം റിലീസ് ചെയ്യുന്ന സിനിമയുടെ നിർമാതാക്കൾക്ക് ഉറപ്പ് നൽകുന്നു. പോസ്റ്റ്‌ പ്രൊഡക്ഷൻ, പ്രൊമോഷൻ മേഖലയിൽ മാർഗ്ഗനിർദേശങ്ങളും സഹായങ്ങളും നവാഗതർക്കായി ഫോർകെ പ്ലസ് മൂവീസ് ഒരുക്കുന്നുണ്ട്.

മറ്റ് ഒടിടി സ്ട്രീമിങ് പ്ലാറ്റഫോമുകളിൽ നിന്ന് വ്യത്യസ്തമായി ചലച്ചിത്രങ്ങൾക് പുറമെ ഹ്രസ്വചിത്രങ്ങൾ , വെബ്സീരീസ്, ട്രെയിനിങ് വർക്ഷോപ്പുകൾ, വെബിനാറുകൾ, ലൈവ് സ്ട്രീമിങ്ങുകൾ , ലൈവ് ഈവൻറ് , മെഗാ സ്റ്റേജ് ഷോസ്, ഫാമിലി ഗെറ്റ് ടുഗെതർ ഇവെന്റ്സ്, തുടങ്ങി പുതുമയുള്ള ദൃശ്യ വിരുന്നുമയാണ് ഫോർകെ പ്ലസ് മൂവീസ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ബോളിവുഡിൽ ഉൾപ്പെടെ റീലിസ് ചെയ്യാനൊരുങ്ങുന്ന പത്തോളം ചിത്രങ്ങൾ ഉടൻ തന്നെ ഫോർ കെ പ്ലസ് മൂവിസിൽ ലഭ്യമാകും.കൂടാതെ ആൻഡ്രോയിഡ് പ്ലെയ്സ്റ്റോറിൽ 4 കെ പ്ലസ് മൂവീസ് ആപ്ളിക്കേഷനും ഉടൻ ലഭിക്കും.വളരെ ചെറിയ ടിക്കറ്റ് നിരക്കിൽ പ്രേഷകർക്ക് അവരുടെ ഇഷ്ടചിത്രം കാണാൻ ഇനി അവസരമുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: www.4kplusmovies.com