കണ്ണൂർ വിമാനത്താവളത്തിൽ 46 ലക്ഷത്തിന്റെ സ്വർണം പിടികൂടി
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി.
46 ലക്ഷം രൂപ വരുന്ന 753 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇന്നു പുലർച്ചെ ഷാർജയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർഗോഡ് സ്വദേശി ഹംസ ആഷിഖിൽ നിന്നാണ് സ്വർണം പിടികൂടിയത്.
ഡിആർഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
പേസ്റ്റ് രൂപത്തിലുള്ള സ്വർണം ഗുളിക മാതൃകയിലാക്കി മല ദ്വാരത്തിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു.