300 കോടിയുടെ കള്ളപ്പണം – കോൺഗ്രസ് നിലപാട് വഞ്ചനാപരം- അഡ്വ.. കെ.എസ്. ഷൈജു

300 കോടിയുടെ കള്ളപ്പണം – കോൺഗ്രസ് നിലപാട് വഞ്ചനാപരം- അഡ്വ.. കെ.എസ്. ഷൈജു

കോൺഗ്രസ്സ് എം.പി.യും രാഹുൽ ഗാന്ധിയുടെ അടുത്തയാളുമായ ധീരജ് സാഹുവിന്റെ ജാർഖണ്ഡിലെ വസതിയിൽ നിന്നും കണക്കിൽപ്പെടാത്ത 300 ലധികം കോടി രൂപ ആദായ നികുതി വകുപ്പ് കണ്ടു കെട്ടിയതിനെ കുറിച്ചു രാഹുൽ ഗാന്ധിയും കോൺഗ്രസ്സും പുലർത്തുന്ന നിസ്സംഗത വഞ്ചനാപരമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അഭിപ്രായപ്പെട്ടു.

ബി ജെ പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കള്ളപ്പണക്കാരെ സംരക്ഷിക്കുന്ന കോൺഗ്രസ്സ് നടപടിക്കെതിരെ നടന്ന പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കളളപ്പണത്തിനെതിരെ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജൻസികൾക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്ന കോൺഗ്രസ്സ് ആദായ വകുപ്പ് നടത്തിയ ഈ നടപടി മൂടിവയ്ക്കാൻ ശ്രമിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.

ബി ജെ പി ജില്ലാ ഓഫീസിനു മുന്നിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിന് ജില്ലാ ജന.സെക്രട്ടറി വി.കെ. ഭസിത്കുമാർ, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ എൻ എൽ ജെയിംസ്. അഡ്വ. രമാദേവി തോട്ടുങ്കൽ, ജില്ലാ സെക്രട്ടറിമാരായ ഷാജി മൂത്തേടൻ, ആർ. സജീകുമാർ, പ്രസന്ന വാസുദേവൻ തുടങ്ങിയവരും

കൂടാതെ സംസ്ഥാന സമിതിയംഗങ്ങളായ പത്മജ എസ്. മേനോൻ.സി.വി. സജനി, വ്യാപാര സെൽ സംസ്ഥാന കൺവീനർ പി.വി. അതികായൻ, ഫിഷർ മെൻസെൽ സംസ്ഥാന ജോ. കൺവീനർ സുനിൽ തീരഭൂമി, ബിജെ പി ജില്ലാ ട്രഷറർ ശ്രീക്കുട്ടൻ തുണ്ടത്തിൽ, പട്ടികജാതി മോർച്ച ജില്ലാ പ്രസിഡണ്ട് മനോജ് മനക്കേക്കര എന്നിവർ നേതൃത്വം നൽകി.