3 ബിൽ, 19 പുതിയ വ്യവസ്ഥ

3 ബിൽ, 19 പുതിയ വ്യവസ്ഥ

മൂന്ന്‌ ബില്ലിലായി 19 പുതിയ വ്യവസ്ഥകളാണ്‌ ഉൾപ്പെടുത്തിയിട്ടുള്ളത്‌. ഇന്ത്യൻ ശിക്ഷാനിയമത്തിനു പകരമായുള്ള ഭാരതീയ ന്യായസംഹിതയിൽ ഐപിസിയിലെ 22 വകുപ്പുകൾ പിൻവലിച്ചിട്ടുണ്ട്‌. 175 വകുപ്പുകളിൽ ഭേദഗതി നിർദേശമുണ്ട്‌. ആകെ 356 വകുപ്പുകളുള്ള ബില്ലിൽ ഒമ്പത്‌ പുതിയ വകുപ്പുകൾ ഉൾപ്പെടുത്തി.

സിആർപിസിക്ക്‌ പകരമായുള്ള ഭാരതീയ നാഗരിക്‌ സുരക്ഷാസംഹിതയിൽ നിലവിലെ ഒമ്പത്‌ വ്യവസ്ഥകൾ പിൻവലിച്ചിട്ടുണ്ട്‌. 107 വകുപ്പുകളിൽ ഭേദഗതി കൊണ്ടുവന്നപ്പോൾ ഒമ്പത്‌ പുതിയ വകുപ്പുകൾ ഉൾപ്പെടുത്തി. ആകെ 53 വകുപ്പുകളാണ്‌ ബില്ലിൽ നിർദേശിക്കുന്നത്‌. തെളിവുനിയമത്തിനു പകരമായുള്ള ഭാരതീയ സാക്ഷ്യ ബില്ലിൽ അഞ്ച്‌ വകുപ്പ്‌ പിൻവലിച്ചിട്ടുണ്ട്‌. 23 വകുപ്പുകളിൽ ഭേദഗതി നിർദേശിക്കുന്നു. പുതിയതായി ഒരു വകുപ്പുമാത്രമാണ്‌ ചേർത്തിട്ടുള്ളത്‌. ആകെ 170 വകുപ്പുകൾ ബില്ലിലുണ്ട്‌._

 

ഐപിസിയിലെ പുതിയ വകുപ്പുകളിൽ പ്രധാനം_

  • വകുപ്പ്‌ 109 സംഘടിത കുറ്റകൃത്യം
  •  വകുപ്പ്‌ 110 ചെറിയ രൂപത്തിലുള്ള സംഘടിത കുറ്റങ്ങൾ
  •  വകുപ്പ്‌ 111 തീവ്രവാദക്കുറ്റം
  •  വകുപ്പ്‌ 150 ഇന്ത്യയുടെ അഖണ്ഡതയെയും ഐക്യത്തെയും പരമാധികാരത്തെയും അപകടപ്പെടുത്തുന്ന കുറ്റങ്ങൾ
  •  വകുപ്പ്‌ 302 പിടിച്ചുപറി