22 വാതുവെപ്പ് ആപ്പുകള്‍ക്കും വിലക്ക്

22 വാതുവെപ്പ് ആപ്പുകള്‍ക്കും വിലക്ക്

മഹാദേവ് ബെറ്റിങ് ആപ്പിന് വിലക്കേര്‍പ്പെടുത്തി കേന്ദ്രം; 22 വാതുവെപ്പ് ആപ്പുകള്‍ക്കും വിലക്ക്

വിവാദമായ മഹാദേവ് ബെറ്റിങ് ആപ്പിന് വിലക്കേര്‍പ്പെടുത്തി കേന്ദ്ര ഐടി മന്ത്രാലയം. ഇ.ഡിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടിയെന്ന് ഐടി മന്ത്രാലയം അറിയിച്ചു. ഇഡിയുടെ അന്വേഷണത്തില്‍ ആപ്പിന്റെ നിയമവിരുദ്ധമായ പ്രവര്‍ത്തനം കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാദേവ് ആപ്പിന്റെ ഉടമകള്‍ക്കെതിരെ ഇ.ഡി അന്വേഷണം പുരോഗമിക്കുകയാണ്.

 

ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ വന്‍ കോളിളക്കങ്ങള്‍ സൃഷ്ടിച്ച ഒന്നാണ് മഹാദേവ ബെറ്റിംഗ് ആപ്പ് കേസ്. 508 കോടി രൂപ ആപ്പ് പ്രമോട്ടര്‍മാര്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് നല്‍കിയിട്ടുണ്ടെന്നായിരുന്നു ഇഡിയുടെ വാദം. മഹാദേവ് അടക്കം 22 ആപ്പുകള്‍ക്കാണ് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയത്. റെഡ്ഡിയന്നപ്രെസ്റ്റോപ്രോ ഉള്‍പ്പെടെയുള്ള 22 ആപ്പുകളാണ് ഇപ്പോള്‍ വിലക്കിയിരിക്കുന്നത്.