സിറോ മലബാർ സഭാധ്യക്ഷനെ ജനുവരിയിൽ തെരഞ്ഞെടുക്കും;

സിറോ മലബാർ സഭാധ്യക്ഷനെ ജനുവരിയിൽ തെരഞ്ഞെടുക്കും;

സിറോ മലബാർ സഭാധ്യക്ഷനെ ജനുവരിയിൽ തെരഞ്ഞെടുക്കും; പ്രഖ്യാപനവും സ്ഥാനാരോഹണവും മാർപ്പാപ്പയുടെ സ്ഥിരീകണം ലഭിച്ചശേഷം.

സിറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പിനെ തെരഞ്ഞെടുക്കാൻ ജനുവരിയിൽ നടപടി തുടങ്ങും. 8 മുതൽ 13 വരെ നടക്കുന്ന സിനഡ് സമ്മേളനത്തില്‍ തിരഞ്ഞെടുപ്പിനായുള്ള നടപടികള്‍ ആരംഭിക്കും. പ്രഖ്യാപനവും സ്ഥാനാരോഹണവും മാർപ്പാപ്പയുടെ അംഗീകാരം ലഭിച്ചശേഷമായിരിക്കും

അനുയോജ്യനായ വ്യക്തി തിരഞ്ഞെടുക്കപ്പെടാൻ എല്ലാവരും പ്രാർഥിക്കണമെന്ന് അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ആവശ്യപ്പെട്ടു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിറോ മലബാര്‍ സഭാധ്യക്ഷ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പുതിയ മേജര്‍ ആര്‍ച്ച് ബിഷപ് ചുമതലയേല്‍ക്കും വരെ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലാണ് അഡ്മിനിസ്ട്രേറ്റർ.

മാർപ്പാപ്പയുടെ അനുമതിയോടെയാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സഭാധ്യക്ഷ പദവി ഒഴിഞ്ഞത്. മാർ ജോർജ് ആലഞ്ചേരി ഇനിമുതൽ മേജർ ആർച്ച് ബിഷപ് എമരിറ്റസ് എന്ന് അറിയപ്പെടും.