കേജ്രിവാളിന്റെ രാജിക്കായി സമ്മര്‍ദമേറുന്നു
ഡൽഹി : മദ്യനയ അഴിമതി കേസില്‍ നേരത്തേ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും മറ്റൊരു കേസില്‍ മന്ത്രി സത്യേന്ദര്‍ ജെയിനും അറസ്റ്റിലായപ്പോള്‍ തന്നെ അവരോട് സ്ഥാനങ്ങള്‍ രാജിവയ്ക്കാന്‍ കേജ്രിവാള് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതേ കേജ്രിവാള് തന്നെ അറസ്റ്റിലായപ്പോള്‍ രാജിവയ്ക്കാതെ ജയിലില്‍ നിന്ന് ഭരണം തുടരുകയാണ്.
അഴിമതിക്കെതിരേ നിലപാടെടുത്താണ് കേജ്രിവാള് രാഷ്ട്രീയത്തിലെത്തിയത്. ആരെങ്കിലും അഴിമതി ആരോപണത്തിനു വിധേയരായാല്‍ അവര്‍ ആരോപണങ്ങളില്‍ നിന്ന് മോചിതരാകുന്നതുവരെ രാജിവച്ച് മാറി നില്‍ക്കണമെന്നായിരുന്നു അന്ന് കേജ്രിവാള് പറഞ്ഞിരുന്നത്.
കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ കേജ്രിവാള് രൂക്ഷമായാണ് വിമര്‍ശിച്ചിരുന്നത്. കേജ്രിവാള് പറഞ്ഞതെല്ലാം വെറുംവാക്കായിരുന്നുവെന്ന് ബിജെപി ചൂണ്ടിക്കാണിക്കുന്നു. ധാര്‍മികതയുണ്ടെങ്കില്‍ രാജിവച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ ആവശ്യപ്പെട്ടു.