ആധാർ സേവന കേന്ദ്രങ്ങൾക്ക് കേന്ദ്ര നിർദ്ദേശം, വിരലടയാളം തെളിയാത്തവർക്കും ആധാർ നൽകാൻ മാർഗനിർദ്ദേശം വിരലടയാളം

ആധാർ സേവന കേന്ദ്രങ്ങൾക്ക് കേന്ദ്ര നിർദ്ദേശം, വിരലടയാളം തെളിയാത്തവർക്കും ആധാർ നൽകാൻ മാർഗനിർദ്ദേശം  വിരലടയാളം

ആധാർ സേവന കേന്ദ്രങ്ങൾക്ക് കേന്ദ്ര നിർദ്ദേശം, വിരലടയാളം തെളിയാത്തവർക്കും ആധാർ നൽകാൻ മാർഗനിർദ്ദേശം

വിരലടയാളം തെളിയാത്തവർക്ക് മറ്റ് ബയോമെട്രിക്സ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആധാർ നൽകണമെന്ന നിർദ്ദേശം ആവർത്തിച്ച് കേന്ദ്ര സർക്കാർ. ബയോമെട്രിക് എൻറോൾമെന്റ് നടത്തുന്നതിനുള്ള ചട്ടങ്ങളിൽ പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്തി. എൻറോൾമെന്റ് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ടെന്നും കേന്ദ്ര ഐടി സഹ മന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. കോട്ടയത്ത് വിരലടയാളം തെളിയാത്തതിന്റെ പേരിൽ ആധാർ നിഷേധിക്കപ്പെട്ട ജോസിമോളുടെ ദുരവസ്ഥയുടെ അടിസ്ഥാനത്തിലാണ് നടപടി. ആധാർ എൻറോൾമെന്റ് ഓപ്പറേറ്റർമാർക്ക് ഇതു സംബന്ധിച്ച് മതിയായ പരിശീലനം നൽകാനും കേന്ദ്ര നിർദ്ദേശമുണ്ട്.

ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന ജോസിമോൾക്ക് വിരലുകളില്ലാത്തതിനാൽ ആധാർ കാർഡ് ലഭ്യമായിരുന്നില്ല. അതിനാൽ സാമൂഹിക സുരക്ഷാ പെൻഷനും ദിവ്യാംഗ പൗരന്മാരുടെ പുനരധിവാസ പദ്ധതിയായ കൈവല്യ ഉൾപ്പെടെയുള്ള വിവിധ ആനുകൂല്യങ്ങളും സേവനങ്ങളും അവർക്ക് നിഷേധിക്കപ്പെടുകയും ചെയ്തിരുന്നു.

തുടർന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ജീവനക്കാർ അന്ന് തന്നെ ജോസിമോൾ ജോസിനെ അവരുടെ വീട്ടിൽ സന്ദർശിച്ച് ആധാർ നമ്പർ അനുവദിച്ചു.

മങ്ങിയ വിരലടയാളമുള്ളവർക്കും സമാന ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഇതര ബയോമെട്രിക്‌സ് വിവരങ്ങളെടുത്ത് എല്ലാ പൗരന്മാർക്കും ആധാർ ഉറപ്പാക്കണമെന്ന നിർദ്ദേശം രാജ്യത്തെ എല്ലാ ആധാർ സേവന കേന്ദ്രങ്ങൾക്കും ആവർത്തിച്ച് നല്കിയിട്ടുള്ളതായും മന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു.