അതിതീവ്ര ന്യൂനമർദ്ദത്തിന്‍റെ സ്വഭാവം മാറി, അടുത്ത 6 മണിക്കൂറിൽ ദുർബലമാകും

അതിതീവ്ര ന്യൂനമർദ്ദത്തിന്‍റെ സ്വഭാവം മാറി, അടുത്ത 6 മണിക്കൂറിൽ ദുർബലമാകും

അതിതീവ്ര ന്യൂനമർദ്ദത്തിന്‍റെ ഭീഷണി അകലുന്നതായി കാലാവസ്ഥ വകുപ്പ്.ഏറ്റവും ഒടുവിലായി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അതിതീവ്ര ന്യൂനമർദം ന്യൂനമ‍ർദ്ദമായി ശക്തി കുറഞ്ഞെന്നാണ് വ്യക്തമാകുന്നത്.

അടുത്ത 6 മണിക്കൂറിനുള്ളിൽ വീണ്ടും ദുർബലമാകാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. എങ്കിലും അടുത്ത 5 ദിവസം കൂടി ഇടി മിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

അതിതീവ്ര ന്യൂനമർദ്ദം വടക്കൻ ത്രിപുരക്ക് മുകളിൽ ന്യൂനമർദ്ദമായി ശക്തി കുറഞ്ഞു. അടുത്ത 6 മണിക്കൂറിനുള്ളിൽ വീണ്ടും ദുർബലമാകാൻ സാധ്യത. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ശ്രീലങ്കക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു.

കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴ സാധ്യത. നവംബർ 18 – 20 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.