നിപാ നിയന്ത്രണങ്ങൾ നീക്കുന്നു, കടകൾ രാത്രി 8 വരെ തുറക്കാം , ബാങ്കുകൾ പകൽ 2 വരെ

നിപാ നിയന്ത്രണങ്ങൾ നീക്കുന്നു, കടകൾ രാത്രി 8 വരെ തുറക്കാം , ബാങ്കുകൾ പകൽ 2 വരെ

കോഴിക്കോട് നിപാ ഭീതി ഒഴിയുന്നു. കഴിഞ്ഞ മൂന്ന്‌ ദിവസവും പുതിയ കേസുകളില്ല. തിങ്കളാഴ്‌ച ലഭിച്ച 71 ഫലങ്ങളും നെഗറ്റീവാണ്‌. ഇതേത്തുടർന്ന്‌ വടകരതാലൂക്കിലെ 58 നിയന്ത്രിത വാർഡുകളിൽ ജില്ലാ കലക്ടർ ഇളവ്‌ പ്രഖ്യാപിച്ചു. കടകമ്പോളങ്ങൾ രാത്രി 8വരെ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകി. ബാങ്ക്‌ അടക്കമുള്ള സ്ഥാപനങ്ങൾ പകൽ രണ്ടുവരെയും പ്രവർത്തിക്കാം. കോർപറേഷൻ മേഖലയിലെയും ഫറോഖ്‌ മുനിസിപ്പാലിറ്റിയിലെയും വാർഡുകളിലെ നിയന്ത്രണം തുടരും.

നിലവിൽ സമ്പർക്ക പട്ടികയിൽ 1270 പേരുണ്ട്‌. 136 സാമ്പിളിന്റെ ഫലം വരാനുണ്ട്‌. മരിച്ച രണ്ട്‌ പേരുൾപ്പെടെ ആറ്‌ പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഒമ്പത്‌ വയസ്സുള്ള കുട്ടി ഓക്‌സിജൻ സഹായത്തിൽ ചികിത്സയിലാണ്‌. മറ്റ്‌ മൂന്ന്‌ പേർക്കും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ല. ആരോഗ്യ പ്രവർത്തകർ 47,605 വീടുകൾ സന്ദർശിച്ചു. ആദ്യരോഗി മരുതോങ്കര കള്ളാട്‌ സ്വദേശി മുഹമ്മദലി രോഗലക്ഷണം തുടങ്ങുംമുമ്പ്‌ സഞ്ചരിച്ച പ്രദേശങ്ങളുടെ റൂട്ട്‌ മാപ്പ്‌ പൊലീസ്‌ സഹായത്തിൽ തയ്യാറാക്കി. മൊബൈൽ ഫോണിന്റെ ടവർ ലോക്കേഷൻ പരിശോധിച്ചതിൽനിന്ന്‌ ഇദ്ദേഹം അധികദൂരം സഞ്ചരിച്ചിട്ടില്ലെന്ന്‌ ഉറപ്പായി.

രോഗബാധ ആവർത്തിക്കുന്നത്‌ പഠിക്കാനും ജന്തുജന്യ ഉറവിടം കണ്ടെത്താനും കൂടുതൽ ഗവേഷണം നടത്താൻ യോഗം തീരുമാനിച്ചു. വവ്വാലുകൾ, പന്നികൾ എന്നിവയ്‌ക്ക്‌ പുറമെ കൂടുതൽ മൃഗങ്ങളുടെ സ്രവ സാമ്പിളുകള്‍ ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈറിസ്ക് അനിമൽ ഡിസീസസിൽ പരിശോധനക്ക്‌ അയ‌