ലക്ഷ്യം മോഹൻലാലോ…?
കഴിഞ്ഞ വർഷം ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം.
ഒട്ടേറെ പുരസ്കാരങ്ങളും ഈ ചിത്രം വാരിക്കൂട്ടി. ഈ ചിത്രത്തിലെ ഒരു ഗാനരംഗത്തെ ചൊല്ലി നടൻ മോഹൻലാലിനെതിരെ രൂക്ഷമായ സൈബർ ആക്രമണം നടക്കുകയാണ് ട്വിറ്ററിൽ.
മോഹൻലാലിന്റെ മകനായ പ്രണവ് നായകനും പ്രിയദർശന്റെ മകളായ കല്യാണി നായികയായും അഭിനയിച്ച ചിത്രത്തിലെ നഗുമോമു ഗാനലേലി എന്ന ഗാനരംഗത്തെ ചൊല്ലിയാണ് സൈബർ ആക്രമണത്തിന് തുടക്കമിട്ടിരിക്കുന്നത്.