ശ്രീ. സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനം കടത്തിവിടാതെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച ലോറി ഡ്രൈവർ അറസ്റ്റിൽ
മുന്‍ രാജ്യസഭാ അംഗവും സിനിമാതാരവുമായ് ശ്രീ. സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനം കടത്തിവിടാതെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച അന്യസംസ്ഥാന ലോറി ഡ്രൈവറെ കളമശ്ശേരി പോലീസ് കസ്റ്റഡിയില്‍ എടുത്തു
മുൻ രാജ്യസഭാംഗവും സിനിമാതാരവുമായ ശ്രീ.സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനത്തെ കടത്തിവിടാതെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച അന്യസംസ്ഥാന ടാങ്കര്‍ ലോറി ഡ്രൈവറെ കളമശ്ശേരി പോലീസ് കസ്റ്റഡിയില്‍ എടുത്തു. 06-06-2023 തീയതി വെളുപ്പിന് 01:00 മണിയോടെ, കഴിഞ്ഞദിവസം വാഹനാപകടത്തില്‍ മരണപ്പെട്ട ഫ്ലവേര്‍സ് കോമഡി താരമായ സുധി – യെ കാക്കനാടുള്ള 24news ചാനലില്‍ ചെന്ന് സന്ദര്‍ശിച്ചശേഷം തൃശൂര്‍ക്ക് പോകുമ്പോള്‍ കളമശ്ശേരി തോഷിബ ജംഗ്ഷന് അടുത്തുവെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വാഹനം ഓടിച്ചിരുന്ന ശ്രീ. സുരേഷ് ഗോപിയുടെ ഡ്രൈവർ ലോറിയുടെ സമീപം വന്ന് പല തവണ ലൈറ്റ് തെളിയിച്ചെങ്കിലും അപകടകരമായ രീതിയില്‍ ഇടംവലം വാഹനം ഓടിച്ച ലോറി ഡ്രൈവർ ശ്രീ. സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനത്തെ കടത്തിവിടാൻ തയ്യാറായില്ല. തുടർന്ന് സുരേഷ് ഗോപി പോലീസ് കണ്ട്രോള് റൂമില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അങ്കമാലിയില്‍ വെച്ച് ലോറി തടഞ്ഞു നിര്‍ത്തി ഡ്രൈവറെയും ലോറിയെയും കളമശ്ശേരി പോലീസ് ഇൻസ്പെക്ടർ വിപിന്‍ ദാസിന്റെ നിര്‍ദ്ദേശപ്രകാരം SI സുബൈര്‍ വി എ, DVR CPO ശരത് എന്നിവര്‍ ചേര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശിയായ Bharath S, Age 29/23, s/o Subramani, Pillayar Kovil Theruvu, Kallakurichi District, Tamil Nadu എന്നയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ മദ്യലഹരിയിലായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഇയാള്‍ക്കെതിരെ പോലീസ് വിവിധ വകുപ്പുകള്‍ ചുമത്തി സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു. കസ്റ്റഡിയില്‍ എടുത്ത വാഹനം പിന്നീട് പോലീസ് കോടതിക്ക് കൈമാറി.