വിദ്യാസാഗർ സംഗീതത്തിന്റെ 25 വർഷങ്ങൾ; ആഘോഷങ്ങൾക്ക് തയ്യാറെടുത്ത് കൊച്ചി

വിദ്യാസാഗർ സംഗീതത്തിന്റെ 25 വർഷങ്ങൾ; ആഘോഷങ്ങൾക്ക് തയ്യാറെടുത്ത് കൊച്ചി

മലയാളിക്ക് സിനിമാ സംഗീതം എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മവരുന്ന പേരുകളിലൊന്നാണ് വിദ്യാസാഗർ. തൊണ്ണൂറുകളിൽ തുടങ്ങിയ വിദ്യാസാഗർ സംഗീതത്തിന്റെ സുവർണ്ണ കാലഘട്ടം. അന്നുമുതൽ ഇന്നുവരെ എത്രയോ തലമുറകളെയാണ് സിനിമാ പാട്ടുകൾ മൂളാൻ ശീലിപ്പിച്ചത്. 25 വർഷത്തെ അദ്ദേഹത്തിന്റെ സംഗീതസപര്യയിലൂടെ ഒരു സങ്കലനമാണ് ജൂൺ 10നു കൊച്ചിയിലെ അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടി.

വിദ്യാസാഗറിന്റെ കേരളത്തിലെ ആദ്യത്തെ ലൈവ് പ്രോഗ്രാമിന് കൊക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സും, നോയ്‌സ് ആൻഡ് ഗ്രൈൻസും ചേർന്നാണ് അവസരം ഒരുക്കുന്നത്. ‘മെലഡി കിങ്’ എന്ന് വിശേഷിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ സംഗീതത്തിനൊപ്പം ഇന്ത്യയിലെ പ്രമുഖ ഗായകരായ. ഹരിഹരൻ, എം ജി ശ്രീകുമാർ, മധു ബാലകൃഷ്ണൻ, വിജയ് യേശുദാസ്, നജീം അർഷാദ്, ഹരീഷ് ശിവരാമകൃഷ്ണൻ, ദേവാനന്ദ്, ശ്വേതാ മോഹൻ, മൃദുല വാര്യർ, റിമി ടോമി, രാജലക്ഷ്മി, നിവാസ് തുടങ്ങി നിരവധി പേരാണ് പ്രധാനമായും ഈ പരിപാടിയിൽ പങ്കെടുക്കുന്നത്.

എന്നും മനസിന്റെ അടിത്തട്ടിൽ സ്ഥാനം പിടിച്ച, വികാരങ്ങളെ പോലും സ്വാധീനിച്ച, സംഗീതം എന്ന മാസ്മരിക ലോകത്തിലേക്ക് മലയാളിയെ കൂടുതൽ അടുപ്പിച്ച.. വിദ്യാസാഗർ എന്ന സംഗീത മാന്ത്രികനെ ഒരുനോക്ക് കാണാനും, പ്രിയ ഗായകരുടെ സ്വരമാധുരിയിൽ നമ്മൾ ഏറെ ആസ്വദിച്ച ഗാനങ്ങൾ വീണ്ടും കേൾക്കാനുമുള്ള അസുലഭാവസരം എന്നതാണ് ഈ പരിപാടിയുടെ സവിശേഷത. കൂടുതൽ വിവരങ്ങൾ https://bit.ly/vidyasagarcochin എന്ന വെബ് സൈറ്റ് വഴി അറിയാം.