കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം : ക്വിസ് മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു
2022 ഡിസംബർ 10 മുതൽ 19 വരെ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടന്ന 25-മത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സര വിജയി കൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് സെൻസസ് ഓപ്പറേഷൻസ് കേരള ആണ് ക്വിസ് മത്സരം നടത്തിയത്.
വിജയികൾക്ക് ജില്ലാ കളക്ടർ എൻ. എസ്. കെ. ഉമേഷ് സമ്മാനം വിതരണം ചെയ്തു.”സ്റ്റാൾ സന്ദർശിക്കൂ സമ്മാനം നേടൂ ” എന്ന പേരിൽ സംഘടിപ്പിച്ച മത്സരത്തിൽ സെൻസെസ് വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്.
വിജയികളിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട രവി വർമ്മ, എ. ജെ. ജോൺ വിയാനി, ജി. സന്തോഷ്, കെ. എക്സ്. ജോസ് ഡിക്‌സൺ, ആർ.വി. വിഷ്ണു എന്നിവർക്കാണ് സമ്മാനം ലഭിച്ചത്. കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ സെൻസസ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച് അസിസ്റ്റന്റ് ഡയറക്ടർ സി. രാജകുമാർ പങ്കെടുത്തു.