മുഖ്യനും ഗവര്‍ണര്‍ക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ സര്‍വകലാശാലകള്‍: കെ എസ് യു
മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും എതിരെ കുസാറ്റിലും ബാനര്‍ ഉയര്‍ത്തി കെ എസ് യു. ‘മുഖ്യനും ഗവര്‍ണര്‍ക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ സര്‍വകലാശാലകള്‍’ എന്നാണ് ബാനറില്‍. ഇന്നലെ കാലടി ശ്രീശങ്കര കോളേജിലും കെഎസ്‌യു പ്രവര്‍ത്തകര്‍ ബാനര്‍ ഉയര്‍ത്തിയിരുന്നു.
ഗവര്‍ണര്‍ക്കെതിരെ എസ് എഫ് ഐ ഉയര്‍ത്തിയ ബാനറിന് സമാന്തരമായാണ് കെ എസ് യുവിന്റെ ബാനര്‍. ഇന്നലെ രാത്രിയാണ് ബാനര്‍ സ്ഥാപിച്ചത്.
ഗവര്‍ണര്‍ക്കെതിരെ എസ് എഫ് ഐ സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനേയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് കെ എസ് യുവിന്‍റെ പ്രതിഷേധം.
‘ജനാധിപത്യം തൊട്ടു തീണ്ടാത്ത മുഖ്യനും കാവി പുതച്ച ഗവര്‍ണറും നാടിന് ആപത്ത്’ എന്നായിരുന്നു കഴിഞ്ഞ ദിവസം കാലടി ശ്രീശങ്കര കോളേജില്‍ കെ എസ് യു സ്ഥാപിച്ച ബാനര്‍. ഇതിന് പിന്നാലെയാണ് കുസാറ്റിലും ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കുമെതിരെ ബാനര്‍ ഉയര്‍ന്നത്.
മുഖ്യനും ഗവര്‍ണര്‍ക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ സര്‍വകലാശാലകള്‍’ എന്നാണ് ബാനറില്‍ ഉള്ളത്.