അഫ്സാക്കിന്റെ ക്രൂരതയ്ക്ക് തൂക്കു കയർ.
ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത പ്രതി അസ്ഫാക്ക് ആലത്തിന് വധശിക്ഷ. ശിശുദിനത്തിൽ കൊടുംക്രൂരതയ്ക്ക് വധശിക്ഷ വിധിച്ചു കോടതി.
പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ചാണ് കോടതി വധശിക്ഷ വിധിച്ചത്.
ശക്തമായ സാഹചര്യ തെളിവുകളുടെയും, സയന്റിഫിക്ക്, സൈബർ ഫോറൻസിക്ക് തെളിവുകളുടെയും, ഡോക്ടർമാരുടെ റിപ്പോർട്ടിന്റെയും, മെഡിക്കൽ രേഖകളുടേയും അടിസ്ഥാനത്തിലാണ് വധശിക്ഷ നൽകിയത്.