കൊച്ചിയിൽ രാസലഹരിയുമായി ദമ്പതിമാരടക്കം നാല് പേര് പിടിയിൽ
കൊച്ചിയിൽ മാരക മയക്കുമരുന്നിനത്തിൽപ്പെട്ട MDMA യുമായി ദമ്പതിമാരടക്കം നാല് പേര് പിടിയിൽ.
കോതമംഗലം സ്വദേശിയായ റിജു ഇബ്രാഹിം റയ്യാൻ, ഭാര്യ ഷാനിമോൾ റിജു,തിരുവനന്തപുരം കീഴാരുർ സ്വദേശി അനീഷ്,തൃശ്ശുർ എളനാട് സ്വദേശി അൽബർട്ട് എം ജോൺ എന്നിവരാണ് കടവന്ത്ര പോലീസിന്റെ പിടിയിലായത്.ഇവരിൽ നിന്നും 18.79 ഗ്രാം MDMA കണ്ടെടുത്തു.ഹോട്ടലുകൾ കേന്ദ്രീകരിച്ചാണ് ഇവർ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്.
Anti terrorist Squad ന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ATS SI ശ്രീജു .ജെ എസ്സ്,സീനിയർ സിവിൽ പോലീസ് ഓഫീസർ അനുപ് രവി, സിവിൽ പോലീസ് ഓഫീസർമാരായ ഷിയാസ്,ബേസിൽ ജോൺ,നീതു എസ്സ് കുമാർ,കടവന്ത്ര പോലീസ് സ്റ്റേഷനിലെ എ.എസ്സ.ഐ സനീഷ്. സിവിൽ പോലീസ് ഓഫീസർ സുധീഷ് എന്നവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കൊച്ചി സിറ്റി ഡെപ്യുട്ടി കമ്മീഷണർ ശ്രീ ശശിധരന്ഴെറ നിർദ്ദേശപ്രകാരം കടവന്ത്ര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ മനുരാജ് ഈ കേസ്സിന്ഴെറ അന്വേഷണം എറ്റെടുത്ത് നടപടികള്ഴ പുര്ഴത്തിയാക്കി പ്രതികളെ കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു.