റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ എസ്.വെങ്കിട്ടരമണന്‍ അന്തരിച്ചു.
1990-1992 കാലയളവിലാണ് ആര്‍ബിഐയുടെ 18-ാം ഗവര്‍ണറായി വെങ്കിട്ടരമണന്‍ സേവനമനുഷ്ഠിച്ചത്. കടുത്ത സാമ്ബത്തിക പ്രതിസന്ധി കാലത്തും ഉദാരവത്കരണത്തിന്‍റെ ആദ്യ നാളുകളിലും റിസര്‍വ് ബാങ്കിനെ നയിച്ചത് അദ്ദേഹമാണ്. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം.
കര്‍ണാടക സര്‍ക്കാരിന്‍റെ ഉപദേശകനായും ധനകാര്യ സെക്രട്ടറിയായും അദ്ദേഹം ചുമതല വഹിച്ചിട്ടുണ്ട്.
നാഗര്‍കോവിലില്‍ ജനിച്ച വെങ്കിട്ടരമണന്‍ ആറ്റിങ്ങല്‍ മോഡല്‍ ബോയ്‌സ് സ്കൂളിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലും പഠനം നടത്തിയിട്ടുണ്ട്.