കൈക്കൂലി; ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വിജിലൻസ് പിടിയില്‍.
കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ഇൻസ്പെക്ടറായ എക്സിക്യുട്ടീവ് എഞ്ചിനീയർ കെ കെ സോമനെയാണ് വിജിലൻസ് പിടികൂടിയത്.
കഴിഞ്ഞയാഴ്ച ഓഫീസിൽ ആവശ്യവുമായി എത്തിയ ആളോട് 10000 രൂപ കൈക്കൂലി വാങ്ങിയിരുന്നു. ഇതിന്റെ ബാക്കി 10000 രൂപ ഇന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് സോമൻ ആവശ്യക്കാരനെ മടക്കി.
എന്നാൽ ആവശ്യക്കാരൻ വിജിലൻസിനെ സമീപിച്ചു. വിജിലൻസ് നൽകിയ 10000 രൂപയാണ് ഇന്ന് ഇയാൾ സോമന് നൽകിയത്. സോമൻ ഇത് കൈയ്യിൽ വാങ്ങി തന്റെ പേഴ്‌സിലേക്ക് വെക്കുകയായിരുന്നു. ഉടൻ മറഞ്ഞു നിന്ന വിജിലൻസ് സംഘം ഓഫീസിൽ കടന്ന് പ്രതിയെ പരിശോധിച്ച് പണം കണ്ടെത്തി. അറസ്റ്റും രേഖപ്പെടുത്തി.
എറണാകുളം സ്വദേശിയായ കരാറുകാരനാണ് പരാതിക്കാരൻ