ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപുമായി തെളിവെടുത്തു.
പ്രതി സന്ദീപുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും, വീട്ടിലുമാണ് തെളിവെടുപ്പ് നടത്തിയത്.
കനത്ത സുരക്ഷയിൽ ക്രൈംബ്രാഞ്ച് സംഘം കൊലപാതകം നടന്ന അതേ സമയം കണക്കാക്കി പുലര്‍ച്ചെ നാലരയ്ക്കാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.
കൊലപാതകവും കൊലപാതകത്തിന് ശേഷം നടന്ന കാര്യങ്ങളും പ്രതി പൊലീസിനോട് വ്യക്തമാക്കി.
ആദ്യം എത്തിയ ഒ പി കൗണ്ടർ, തുടർന്ന് നിരീക്ഷണ മുറി തുടങ്ങിയ ഇടങ്ങളിലും കൊണ്ടുവന്നു.
കൊലപാതക ശ്രമവും, കൃത്യത്തിന് ഉപയോഗിച്ച കത്രിക ഉപേക്ഷിച്ചത് എവിടെ എന്നതും ചോദിച്ചറിഞ്ഞു.
കനത്ത സുരക്ഷയിലാണ് റൂറൽ ക്രൈംബ്രാഞ്ച് സംഘം നടപടികൾ പൂർത്തീകരിച്ചത്.