ആലുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ച് പണംതട്ടിയതായി പരാതി
ആലുവയില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ച് പണംതട്ടിയതായി പരാതി.
മഹിള കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവിനെതിരെ പരാതി നല്‍കുമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ വ്യക്തമാക്കി. ഒരുലക്ഷത്തി ഇരുപതിനായിരം രൂപയാണ് തട്ടിയെടുത്തത്.
വിവാദമായപ്പോള്‍ 70,000 തിരിച്ചുനല്‍കി. വാടകവീട് എടുത്തുനല്‍കിയ അന്‍വര്‍ സാദത്ത് എംഎല്‍എയെയും പറ്റിച്ചു. ആരോപണവിധേയന്‍ വാടക അഡ്വാന്‍സില്‍ തിരിമറി നടത്തി.
സംഭവത്തിൽ മഹിളാ കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ഹസീറ മുനീറിനെ പാർട്ടി സസ്പെൻഡ് ചെയ്തു.