7 ലക്ഷം രൂപ തട്ടിയെടുത്ത് ഒളിവിൽ പോയ കളക്ഷൻ ഏജന്റ് റിമാന്റിലേക്ക്

7 ലക്ഷം രൂപ തട്ടിയെടുത്ത് ഒളിവിൽ പോയ കളക്ഷൻ ഏജന്റ് റിമാന്റിലേക്ക്

വലപ്പാട് : വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വലപ്പാട് ഒറ്റാലി വീട്ടിൽ, രഞ്ചൻ (51) എന്നയാളുടെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ ബിൽഡ് വെയർ എന്ന സ്ഥാപനത്തിലെ കളക്ഷൻ ഏജൻറായ കിരൺ (34), കല്ലാട്ട് വീട്ടിൽ ഹൗസ്, പഴുവിൽ, കുറുമ്പിലാവ് വില്ലേജ് എന്നയാൾ 2025 മാർച്ച് മാസം 1-ാം തീയ്യതി മുതൽ സ്ഥാപനത്തിലെ കെട്ടിട നിർമ്മാണ സാമഗ്രികൾ വിറ്റവകയിലുള്ള കളക്ഷൻ തുകയായ 7 ലക്ഷം രൂപ തിരികെ നല്കാതെയും, ജോലിസമയം ഉപയോഗിക്കാൻ കൊടുത്ത യൂണികോൺ ബൈക്കും, മൊബൈൽ ഫോണുമായി കടന്നു കളഞ്ഞ സംഭവത്തിന് കിരണിനെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിനു ശേഷം ഒളിവിൽ പോയ കിരൺ ഇടുക്കിയിലുണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വലപ്പാട് പോലീസ് സംഘം കിരണിനെ ഇടുക്കിയിൽ നിന്നും പിടികൂടുകയായിരുന്നു. വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ രമേഷ്, സബ്ബ് ഇൻസ്പെക്ടർ എബിൻ സി എൻ, എഎസ്ഐ ഭരതനുണ്ണി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനീഷ് കുമാർ, സോഷി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്..

Related Post