സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം; എംജി രാജമാണിക്യം റവന്യൂ സെക്രട്ടറിയായി ചുമതലയേൽക്കും
സംസ്ഥാനത്ത് ഐ എ എസ് തലപ്പത്ത് മാറ്റം. എംജി രാജമാണിക്യം റവന്യൂ സെക്രട്ടറിയായി നിയമിച്ചു. ടിവി അനുപമ തദ്ദേശ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാകും. ഹരിതാ വി കുമാർ ശിശു ക്ഷേമ ഡയറക്ടർ ചുമതല വഹിക്കും.
വി ആർ പ്രേംകുമാർ ജല അതോറിറ്റി എംഡിയാവും. ദിനേശൻ ചെരുവത്ത് പഞ്ചായത്ത് ഡയറക്ടറാവും. രാജൻ ഖോർബഗഡെയ്ക്ക് സാംസ്കാരിക വകുപ്പിന്റെ അധിക ചുമതല വഹിക്കും. എസ് ഹരികൃഷ്ണൻ പിആർഡി സെക്രട്ടറിയാകും രത്തൻ ഖേൽക്കർ സഹകരണ വകുപ്പ് അധിക ചുമതല വഹിക്കും.