കൊച്ചി നഗരസഭയിൽ യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു; ബിജെപി മഹിള മോര്‍ച്ച സെക്രട്ടറിക്കെതിരെ നടപടി
പത്മജ എസ്. മേനോനെ ബിജെപി മഹിള മോര്‍ച്ച ദേശീയ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി.
കൊച്ചി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്ക് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതിനെതിരെയാണ് നടപടി.
മഹിള മോര്‍ച്ച ദേശീയ പ്രസിഡന്റ് വാനതി ശ്രീനിവാസനാണ് നടപടിയെടുത്തത്.
പത്മജയുടെ വോട്ടിലാണ് യുഡിഎഫ് അവിശ്വാസം പാസാക്കിയത്.
നേതൃത്വത്തിന്റെ അറിവില്ലാതെയാണ് പത്മജ വോട്ട് ചെയ്തത്.
ഇതില്‍ നടപടി ആവശ്യപ്പെട്ട് ജില്ലാ കമ്മിറ്റി മേല്‍കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അതിന് പിന്നാലെയാണ് ദേശീയ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയത്.
photo credit : facebook