ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ;38 ട്രെയിനുകളുടെ സമയത്തിൽ മാറ്റം : കൊങ്കൺ പാതയിൽ ഇനി മൺസൂൺ ടൈംടേബിൾ
കൊങ്കൺ പാത വഴിയുളള ട്രെയിനുകളുടെ മൺസൂൺ ടൈംടേബിൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കേരളത്തിലേക്ക് വരുന്നതും പോകുന്നതുമായ 38 ട്രെയിനുകളുടെ സമയങ്ങളിലാണ് മാറ്റം വരുക. മൺസൂൺ ടൈംടേബിൾ ഒക്ടോബർ 31 വരെ നിലവിലുണ്ടാകും. ഈ മാസം പത്തിനു ശേഷമുള്ള യാത്രയ്ക്കായി മുൻകൂർ ടിക്കറ്റ് എടുത്തവരും ടിക്കറ്റ് എടുക്കാൻ പോകുന്നവരും ശ്രദ്ധിക്കണമെന്ന് കൊങ്കൺ റെയിൽവേ അറിയിച്ചു. മഴ കനത്താൽ തീവണ്ടികളുടെ വേഗം 40 കിലോമീറ്ററായി നിയന്ത്രിക്കും.
പ്രധാന ട്രെയിനുകളുടെ സമയമാറ്റം ഇങ്ങനെ…
എറണാകുളം ജംഗ്ഷൻ – ഹസ്രത്ത് നിസാമുദ്ദീൻ ഡെയ്‌ലി മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 12617) എറണാകുളത്ത് നിന്ന് രാവിലെ 10.10 ന് പുറപ്പെടും. (നിലവിൽ ഉച്ചയ്ക്ക് 1.25-നാണ് പുറപ്പെടുന്നത് ) 3.15 മണിക്കൂർ നേരത്തേയാണ് പുറപ്പെടൽ. ട്രെയിൻ 15 മിനിറ്റ് വൈകി 1.20 ന് ഹസ്രത്ത് നിസാമുദ്ദീനിൽ എത്തും. (നിലവിൽ1.35 നാണ് എത്തുക).
ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം ജംഗ്ഷൻ മംഗള ലക്ഷദ്വീപ് ഡെയ്‌ലി എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 12618) എറണാകുളത്ത് രാവിലെ 10.25-ന് എത്തിച്ചേരും. (നിലവിൽ രാവിലെ 07.30-നാണ് എത്തുക)
തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ (ട്രൈ-വീക്ക്ലി) രാജധാനി എക്സ്പ്രസ് (ട്രെയിൻ നമ്പർ.12431) ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് 2.40 ന് പുറപ്പെടും (നിലവിൽ 7.15 നാണ് പുറപ്പെടൽ)
ഹസ്രത്ത് നിസാമുദ്ദീൻ-തിരുവനന്തപുരം സെൻട്രൽ (ട്രൈ-വീക്ക്ലി) രാജധാനി എക്സ്പ്രസ് ( ട്രെയിൻ നമ്പർ.12432 ) ഞായർ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ പുലർച്ചെ 1.50ന് (നിലവിൽ രാത്രി 11.35-നാണ്)2.15 മണിക്കൂർ വൈകി തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരും.
എറണാകുളം ജംഗ്ഷൻ-പൂനെ ജംഗ്ഷൻ (ബൈ വീക്കിലി) എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 22149) ഞായർ, വെള്ളി ദിവസങ്ങളിൽ എറണാകുളത്ത് നിന്ന് പുലർച്ചെ 2.15-ന് പുറപ്പെടും. (നിലവിലെ സമയം പുലർച്ചെ 5.15 ആണ് ) 3 മണിക്കൂർ നേരത്തെയാണ് പുറപ്പെടൽ.
എറണാകുളം ജംഗ്ഷൻ – ഹസ്രത്ത് നിസാമുദ്ദീൻ പ്രതിവാര സൂപ്പർഫാസ്റ്റ് (ട്രെയിൻ നമ്പർ 22655) ബുധനാഴ്ചകളിൽ എറണാകുളത്ത് നിന്ന്
പുലർച്ചെ 2.15 ന് പുറപ്പെടും.(നിലവിലെ സമയം പുലർച്ചെ 5.15.) 3 മണിക്കൂർ നേരത്തെയാണ് പുറപ്പെടൽ.
കൊച്ചുവേളി – ചണ്ഡിഗഡ് സൂപ്പർഫാസ്റ്റ് (ട്രെയിൻ നമ്പർ 12217) കൊച്ചുവേളിയിൽ നിന്ന് തിങ്കൾ, ശനി ദിവസങ്ങളിൽ പുലർച്ചെ 4.50 ന് പുറപ്പെടും. (നിലവിലെ സമയം രാവിലെ 9.10) 4.20 നേരത്തെയാണ് പുറപ്പെടൽ.
കൊച്ചുവേളിയിൽ നിന്ന് ബുധനാഴ്ചകളിൽ പുറപ്പെടുന്ന (ട്രെയിൻ നമ്പർ 12483) കൊച്ചുവേളി-അമൃത്സർ പ്രതിവാര സൂപ്പർഫാസ്റ്റ് പുലർച്ചെ 4.50ന് പുറപ്പെടും (നിലവിലെ സമയം രാവിലെ 9.10) 4.20 മണിക്കൂർ നേരത്തെ പുറപ്പെടും.
എറണാകുളം ജംഗ്ഷൻ – മഡ്ഗാവ് പ്രതിവാര സൂപ്പർഫാസ്റ്റ് (ട്രെയിൻ നമ്പർ 10216) തിങ്കളാഴ്ചകളിൽ എറണാകുളത്ത് ഉച്ചയ്ക്ക് 1.25ന് പുറപ്പെടും. (നിലവിലെ സമയം 10.40ന്). 2 മണിക്കൂർ 45 മിനിറ്റ് വൈകിയാണ് പുറപ്പെടൽ.
ഞായറാഴ്ചകളിൽ മഡ്ഗാവിൽ നിന്ന് പുറപ്പെടുന്ന (ട്രെയിൻ നമ്പർ 10215) മഡ്ഗാവ്-എറണാകുളം ജംഗ്ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് രാത്രി 9 മണിക്ക് മഡ്ഗാവിൽ നിന്ന് പുറപ്പെടും (നിലവിലെ സമയം 7.30 ). 1 മണിക്കൂർ 30 മിനിറ്റ് വൈകിയാണ് പുറപ്പെടൽ.
തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് (ട്രെയിൻ നമ്പർ16346) രാവിലെ 9.15-നുതന്നെ പുറപ്പെടും. കോഴിക്കോട്-വൈകീട്ട് ആറിനുപകരം 5.07-ന് എത്തും. കണ്ണൂർ-6.37 (നിലവിൽ-7.32.)
മംഗളൂരു-ഗോവ വന്ദേഭാരത് (ട്രെയിൻ നമ്പർ 20646) 8.30-നുതന്നെ പുറപ്പെടും. ഉച്ചയ്ക്ക് 1.15-ന് പകരം രണ്ടിന് ഗോവയിലെത്തും.
ഗോവ-മംഗളൂരു വന്ദേഭാരത് (ട്രെയിൻ നമ്പർ 20645) വൈകീട്ട് 5.35-ന് പുറപ്പെടും. നിലവിൽ 6.10-നാണ് പുറപ്പെടുന്നത്.
മുംബൈ-ഗോവ വന്ദേഭാരത് (ട്രെയിൻ നമ്പർ 22229) രാവിലെ 5.25-നുതന്നെ പുറപ്പെടും. ഉച്ചയ്ക്ക് 3.30-ന് മാത്രമേ ഗോവയിലെത്തൂ. നിലവിലെ സമയത്തേക്കാൾ 2.20 മണിക്കൂർ വൈകും.
ഗോവ-മുംബൈ വന്ദേഭാരത് (22230) ഉച്ചയ്ക്ക് 12.20-ന് പുറപ്പെടും. 2.40-നാണ് പുറപ്പെട്ടിരുന്നത്.