കൊച്ചിയെ ഇളക്കിമറിക്കാൻ അകം ബാൻഡ് : ജനുവരി 13ന് ക്രൗൺ പ്ലാസയിൽ…

കൊച്ചിയെ ഇളക്കിമറിക്കാൻ അകം ബാൻഡ് : ജനുവരി 13ന് ക്രൗൺ പ്ലാസയിൽ…

ജനുവരി 13 ന് കൊച്ചിയെ    ഇളക്കിമറിക്കാൻ ക്രൗൺ പ്ലാസയിൽ അകം ബാൻഡ് എത്തുന്നു.

ത്രസിപ്പിക്കുന്ന സംഗീതവുമായി കൊച്ചിയുടെ ഹൃദയംകവരാൻ അകം ബാൻഡ് എത്തുന്നു. യുവഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ നേതൃത്വം നൽകുന്ന ബാൻഡ് ആണ് അകം.

ജനുവരി 13ന് കൊച്ചിയിലെ ക്രൗൺ പ്ലാസയിൽ വച്ച് അകം ബാൻഡിന്റെ എക്സ്ക്ലൂസീവ് മ്യൂസിക് ഇവന്റ് “ബ്രൂ ഡേറ്റ് വിത്ത് അകം” അരങ്ങേറാൻ പോകുന്നു.വൈബ്രന്റ് അസോസിയേറ്റ്സ് നിർമ്മിക്കുന്ന പ്രോഗ്രാം കൊച്ചിക്ക് തീർത്തും പുതു അനുഭവമായിരിക്കും നൽകുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഈ പ്രോഗ്രാമിൻ്റെ ടിക്കറ്റുകൾ പേടിഎം ഇൻസൈഡർ ആപ്പിൽ ലഭ്യമാണ്.