പുരനിറയുന്ന കന്യകന്മാർ…!!!
കേരളത്തിൽ വിവാഹപ്രായം കഴിഞ്ഞ് ‘പുര നിറഞ്ഞു’ നിൽക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ദിവസം കഴിയുന്തോറും പെരുകുകയാണ്. അതായത് വിവാഹം കഴിക്കാനുള്ള പെൺകുട്ടികൾക്കായി ചെറുപ്പക്കാർ കാത്തിരിക്കേണ്ട അവസ്ഥ. എന്തുകൊണ്ടാണ് 30 കഴിഞ്ഞ ചെറുപ്പക്കാർക്ക് അനുയോജ്യരായ യുവതികളെ ജീവിത പങ്കാളിയായി കിട്ടാത്തത്? ഇക്കാര്യത്തിൽ പെൺകുട്ടികൾ എങ്ങനെയാണു ചിന്തിക്കുന്നത്? ഇതുണ്ടാക്കുന്ന സാമൂഹിക പ്രതിസന്ധികൾ എന്തെല്ലാമാണ്?