രാഹുൽ ചക്രവർത്തി യുടെ “എലി ” റിലീസ്.

രാഹുൽ ചക്രവർത്തി യുടെ “എലി ” റിലീസ്.

ഭിന്ന ശേഷിക്കാരായ പെൺകുട്ടികൾക്ക് നേരെ നടക്കുന്ന പീഡനങ്ങൾക്ക് എതിരെ ജിനീഷ് കെ ജോയ് തിരക്കഥ രചിച്ച് രാഹുൽ ചക്രവർത്തി സംവിധാനം ചെയ്ത ” എലി “എന്ന ഹ്രസ്വചിത്രം റിലീസായി.

ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ ഏറേ ശ്രദ്ധേയമായ ഈ ചിത്രത്തിൽ മീനാക്ഷി രവീന്ദ്രൻ,സംഗീത, പ്രമോദ് മോഹൻ, സരീഷ് ചന്ദ്രൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിക്കുന്നു.

ആരോൺവിയ സിനിമാസ്  നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പവി കെ പവൻ നിർവഹിക്കുന്നു.
എഡിറ്റിംഗ്-മനു എൻ ഷാജു,
സംഗീതം-ഫോർ മ്യൂസിക്സ്,
മേക്കപ്പ്-റോണക്സ് സേവ്യർ,
ആർട്ട്‌-അജി കുറ്റിയാനി
കോസ്റ്റുംസ്-സുജിത്ത് മട്ടന്നൂർ,
ഡി ഐ-രേമേഷ് സി പി,
സൗണ്ട് ഡിസൈൻ-എ ബി ജുബിൻ,
നിർമാണ നിർവഹണം- ഷിഹാബ് വെണ്ണല,
സ്റ്റിൽസ്-അനിജ ജലൻ,
പരസ്യക്കല-പ്രജിൻ ഡിസൈൻസ്,
പി ആർ ഓ – എ എസ്‌ ദിനേശ്.